രോഹിത് ശർമ്മക്ക് വിരാട് കോഹ്‌ലിയേക്കാൾ മികച്ച ടെസ്റ്റ് ക്യാപ്റ്റനാകാമെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ
|ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റിലാണ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശര്‍മ്മ അരങ്ങേറിയത്. ഇന്നിംഗ്‌സിനും 222 റണ്‍സിനും വിജയിച്ച് രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍സി അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തിരുന്നു.
രോഹിത് ശർമ്മയ്ക്ക് വിരാട് കോഹ്‌ലിയേക്കാൾ മികച്ച ടെസ്റ്റ് ക്യാപ്റ്റനാകാമെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. രോഹിതിന് വിരാട് കോഹ്‌ലിയെക്കാൾ മികച്ച ടെസ്റ്റ് നായകനാകാന്‍ കഴിയും. അദ്ദേഹത്തിന് എത്ര ടെസ്റ്റുകളില്‍ നയിക്കാനാകുമെന്ന് അറിയില്ല. പക്ഷേ തന്ത്രപരമായി മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് അദ്ദേഹം, ക്യാപ്റ്റൻസി ശരിയായ ആളുടെ കൈകളിൽ എത്തിയതുപോലെ തോന്നുന്നു- വസിം ജാഫര്‍ പറഞ്ഞു.
വിരാട് കോഹ്‌ലി ഒഴിഞ്ഞതിന് ശേഷം ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റിലാണ് ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശര്‍മ്മ അരങ്ങേറിയത്. ഇന്നിംഗ്‌സിനും 222 റണ്‍സിനും വിജയിച്ച് രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍സി അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തിരുന്നു. ഇതോടെ ടീം ഇന്ത്യയുടെ ടെസ്റ്റ് നായകന്‍മാരില്‍ അരങ്ങേറ്റ മത്സരം ഇന്നിംഗ്‌സിന് ജയിക്കുന്ന രണ്ടാമത്തെ മാത്രം താരമായി രോഹിത് ശര്‍മ്മ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കുകയും ചെയ്തു.
ബെംഗളൂരുവില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യന്‍ ടീം ലങ്കയുടെ കഥ കഴിച്ചത്. 238 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടാമിന്നിങ്സില്‍ 447 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ലങ്ക മൂന്നാംദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ 208 റണ്‍സിനു പുറത്താവുകയായിരുന്നു. നായകനായുള്ള രോഹിതിന്റെ കീഴിലുള്ള മികച്ച വിജയങ്ങളിലും ഇതും ഉള്‍പ്പെടും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ശ്രീലങ്കയേയും വൈറ്റ് വാഷ് ചെയ്തിരുന്നു.
രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയില്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം രോഹിത് ശര്‍മയെത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകളും വാനോളമാണ്. ഐസിസി കിരീടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ ഫോം നോക്കുകയാണെങ്കില്‍ രോഹിതിന് അതിന് കഴിയുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.