'പരമാവധി ശ്രമിച്ചു, ബട്ലറെ ഔട്ടാക്കാൻ കഴിഞ്ഞില്ല': രോഹിത് ശർമ്മ
|. 68 പന്തിൽ പതിനൊന്ന് ഫോറും അഞ്ച് സിക്സറും സഹിതമായിരുന്നു ബട്ലറുടെ(100 ) ഇന്നിങ്സ്.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ജോസ് ബട്ലര് പുറത്തെടുത്തത്. മത്സരത്തിൽ സെഞ്ച്വറി നേടിയ ബട്ലർ, ഒടുവിൽ ബുംറയുടെ പന്തിലാണ് മടങ്ങിയത്. 68 പന്തിൽ പതിനൊന്ന് ഫോറും അഞ്ച് സിക്സറും സഹിതമായിരുന്നു ബട്ലറുടെ(100 ) ഇന്നിങ്സ്. എന്നാൽ മുംബൈയുടെ തോൽവിക്ക് പിന്നിൽ ബട്ലറുടെ മികവ് കൂടിയുണ്ടെന്ന് പറയുകയാണ് നായകൻ രോഹിത് ശർമ്മ.
'193 എന്ന ടീം ടോട്ടലിലെത്താന്‍ രാജസ്ഥാന് നന്നായി ബാറ്റ് ചെയ്തു. ബട്ലര് അസാധാരണമായ ഇന്നിങ്സാണ് കാഴ്ചവെച്ചത്. അദ്ദേഹത്തെ പുറത്താക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ ഞങ്ങൾക്ക് അവനെ പുറത്താക്കാനായില്ല- രോഹിത് ശര്‍മ്മ മത്സര ശേഷം പറഞ്ഞു.
അതേസമയം തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ തോല്‍ക്കുന്നത്. 23 റൺസിനായിരുന്നു മുംബൈയുടെ തോൽവി. രാജസ്ഥാൻ ഉയർത്തിയ 194 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 ൽ അവസാനിക്കുകയായിരുന്നു. മുംബൈക്ക് രണ്ടാം ഓവർ പൂർത്തിയാക്കും മുമ്പ് നായകൻ രോഹിത് ശർമയെ (5 പന്തിൽ 10 റൺസ്) നഷ്ടമായിരുന്നു. പക്ഷേ മറുവശത്ത് നിലയുറപ്പിച്ച് കളിച്ച ഇഷൻ കിഷൻ അർധ സെഞ്ച്വറിയുമായാണ് മടങ്ങിയത്. അഞ്ച് ബൗണ്ടറികളും ഒരു സിക്സറും പറത്തിയ ഇഷൻ 43 പന്തിൽ 54 റൺസുമായാണ് കളം വിട്ടത്. ഇടക്ക് അനുമോൾപ്രീത് സിങ് (33 പന്തിൽ 61) കാര്യമായി ഒന്നും ചെയ്യാനാകാതെ മടങ്ങി.
എന്നാൽ മുംബൈയുടെ അണിയറയിൽ ഇനിയും അത്ഭുതങ്ങൾ ബാക്കിയുണ്ടായിരുന്നു- തിലക് വർമ. പരിചയക്കുറവിന്റെ പ്രശ്നങ്ങളൊന്നും കാണിക്കാതെ ബാറ്റ് ചെയ്ത തിലക് 33 പന്തിൽ 61 റൺസ് നേടി. അഞ്ച് സിക്സറും മൂന്ന് ബൗണ്ടറിയും അടങ്ങിയതായിരുന്നു ഇന്നിങ്സ്. പിന്നീട് വന്ന ആർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ടിം ഡേവിഡ് (1), ഡാനിയൽ സാംസ് (0) എന്നിവർ ഒന്ന് പൊരുതാൻ പോലും നിൽക്കാതെ കൂടാരം കയറി.
അവസാന ഓവറിൽ രക്ഷാപ്രവർത്തനം നടത്തുമെന്ന പ്രതീക്ഷിച്ച പൊള്ളാർഡിന് നവ്ദീപ് സൈനി ആ ഓവറിൽ വേണ്ടിയിരുന്ന 29 റൺസിൽ 5 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. അവസാന പന്തിൽ പൊള്ളാർഡ് ക്യാച്ച് നൽകി പുറത്താകുകയും ചെയ്തതോടെ മുംബൈയുടെ കാര്യങ്ങള്‍ അവസാനിച്ചു. രാജസ്ഥാന് വേണ്ടി ചഹൽ, സൈനി എന്നിവര്‍ രണ്ട് വിക്കറ്റും ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, , രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
"We tried everything, but we could not get him out" - Rohit Sharma on Jos Buttler's century against MI in IPL 2022