Cricket
കോഹ്‌ലിയില്ലാത്ത ഒരു കളിക്കുമില്ല ; ബിസിസിഐയെ നിലപാടറിയിച്ച് രോഹിത് ശർമ്മ
Cricket

'കോഹ്‌ലിയില്ലാത്ത ഒരു കളിക്കുമില്ല' ; ബിസിസിഐയെ നിലപാടറിയിച്ച് രോഹിത് ശർമ്മ

Web Desk
|
17 March 2024 2:45 PM GMT

വെസ്റ്റിൻഡീസിലും യുഎസ്എയിലുമായി ജൂൺ രണ്ടുമുതൽ 29 വരെയാണ് ലോകകപ്പ്

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് സംഘത്തിൽ നിന്ന് വിരാട് കോഹ്‌ലിയെ ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ബിസിസിഐയെ നിലപാടറിയിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. എന്തുവിലകൊടുത്തും കോഹ്ലി ടീമിൽ വേണമെന്ന് ഹിറ്റ്മാൻ ആവശ്യപ്പെട്ടതായി മുൻ ഇന്ത്യൻ താരം കീർത്തി ആസാദ് സമൂഹ മാധ്യമങ്ങളിൽ അറിയിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇതു സംബന്ധിച്ച് രോഹിതിനോട് ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ രോഹിത് ഉറച്ച നിലപാട് കൈകൊണ്ടതായി ആസാദ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

വേഗത കുറഞ്ഞ പിച്ചിൽ കോഹ്ലിയുടെ ബാറ്റിങ് ശൈലി അനിയോജ്യമായില്ലെന്ന വിലയിരുത്തിലാണ് മാറ്റിനിർത്തുന്ന കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി ആലോചന നടത്തിയത്. പകരം യുവതാരത്തെ കളിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് യോചിക്കാനാവില്ലെന്ന് രോഹിത് ബിസിസിഐ അധികൃതരെ അറിയിച്ചതായി മുൻ ഇന്ത്യൻ താരം കൂട്ടിചേർത്തു.

വെസ്റ്റിൻഡീസിലും യുഎസ്എയിലുമായി ജൂൺ രണ്ടുമുതൽ 29 വരെയാണ് ലോകകപ്പ്. 2013 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം മറ്റൊരു ഐസിസി കിരീടത്തിൽ ഇന്ത്യ മുത്തമിട്ടിട്ടില്ല. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്ത് തുടരുന്ന നീലപട പ്രതീക്ഷയോടെയാണ് ട്വന്റി 20 ലോകകപ്പിനെ കാണുന്നത്.

Similar Posts