Cricket
എല്ലാ ഫോർമാറ്റിലും രോഹിത് തന്നെ നായകനാകണം: കാരണം പറഞ്ഞ് ഗൗതം ഗംഭീർ
Cricket

'എല്ലാ ഫോർമാറ്റിലും രോഹിത് തന്നെ നായകനാകണം': കാരണം പറഞ്ഞ് ഗൗതം ഗംഭീർ

Web Desk
|
19 Jan 2022 10:25 AM GMT

വിരാട് കോഹ്‌ലി ടെസ്റ്റ് നായക പദവി ഒഴിഞ്ഞതിന് പിന്നാലെ ആരാകണം നായകൻ എന്ന കളി ആരാധകരുടെ വാദത്തിൽ പങ്കുചേരുകയായിരുന്നു ഗംഭീറും.

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും രോഹിത് ശർമ്മ തന്നെ നായകനാകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വിരാട് കോഹ്‌ലി ടെസ്റ്റ് നായക പദവി ഒഴിഞ്ഞതിന് പിന്നാലെ ആരാകണം നായകൻ എന്ന കളി ആരാധകരുടെ വാദത്തിൽ പങ്കുചേരുകയായിരുന്നു ഗംഭീറും.

'രോഹിത് ശർമ്മ നായകനും ലോകേഷ് രാഹുല്‍ ഉപനായകനുമായാണ് എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയെ നയിക്കേണ്ടത്. എല്ലാ ഫോര്‍മാറ്റിലും ഒരു നായകനാണെങ്കില്‍ ഇന്ത്യൻ ടീമിന്റെ ശൈലിയിലും സമീപനത്തിലും സ്ഥിരത ഉറപ്പാക്കും, പ്രത്യേകിച്ചും ഈ വർഷാവസാനം മറ്റൊരു ടി20 ലോകകപ്പ് കൂടിയുണ്ട് എന്നതിനാല്‍'-ഗംഭീര്‍ പറഞ്ഞു.

മുൻ ഇന്ത്യൻ താരം മുഹമ്മദ് അസ്ഹറുദ്ദീനും രോഹിതിനെ നായകനാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മികച്ച ബാറ്ററാണ് രോഹിത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ലാത്തതിനാൽ അദ്ദേഹത്തെ ആ സ്ഥാനത്ത് നിയോഗിക്കുന്നതിൽ ആർക്കാണ് തടസമെന്നും അസ്ഹർ ചോദിച്ചിരുന്നു. എന്നാൽ രോഹിതിനെ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു സുനിൽ ഗവാസ്‌കറിന്റെ അഭിപ്രായപ്രകടനം. രോഹിതിന്റെ പ്രായവും പരിക്കും പരിഗണിച്ചാണ് സുനിൽ ഗവാസ്‌കർ മറ്റൊരാളെ തെരഞ്ഞെടുത്തത്.

ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്‌ലി രാജിവെച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര കൈവിട്ടതിന് പിന്നാലെയാണ് കോഹ്‌ലി രാജിക്കാര്യം പ്രഖ്യാപിച്ചത്.

Rohit Sharma should lead India across formats: Gautam Gambhir

Similar Posts