'വിക്കറ്റ് നേടി ടീമിനെ ജയിപ്പിച്ചു';രാജകീയമായി വിരമിച്ച് ടെയ്‌ലർ
|ബംഗ്ലദേശിന്റ രണ്ടാം ഇന്നിങ്‌സിൽ എബാദത്ത് ഹുസൈനെ പുറത്താക്കിയാണ് ടെയ്‌ലർ ന്യൂസീലൻഡിന് ഇന്നിങ്‌സ് വിജയം സമ്മാനിച്ചത്
വിരമിക്കൽ ടെസ്റ്റിൽ എറിഞ്ഞ അവസാന പന്തിൽ വിക്കറ്റെടുത്ത് ബംഗ്ലദേശിനെതിരെ ന്യൂസീലൻഡിന് ഇന്നിങ്‌സ് വിജയവും സമ്മാനിച്ച് ടെയ്ലർ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങി. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ടെസ്റ്റ് കരിയറിൽ എറിഞ്ഞ 99-ാം പന്തിൽ കരിയറിലെ മൂന്നാമത്തെ മാത്രം വിക്കറ്റ് സ്വന്തമാക്കിയാണ് ടെയ്‌ലർ വിരമിച്ചത്.
ബംഗ്ലദേശിന്റ രണ്ടാം ഇന്നിങ്‌സിൽ എബാദത്ത് ഹുസൈനെ പുറത്താക്കിയാണ് ടെയ്‌ലർ ന്യൂസീലൻഡിന് ഇന്നിങ്‌സ് വിജയം സമ്മാനിച്ചത്. ബാറ്റുകൊണ്ട് ഒന്നര പതിറ്റാണ്ടു കാലം ന്യൂസീലൻഡിനായി മിന്നും പ്രകടനം പുറത്തെടുത്ത ടെയ്‌ലർ രാജ്യാന്തര കരിയറിൽ എറിഞ്ഞ അവസാന പന്തിൽ വിക്കറ്റ് നേടിയാണ് പടിയിറങ്ങുന്നത്.
Ross Taylor takes a 𝗪𝗜𝗖𝗞𝗘𝗧 to finish his Test career 😂
— Cricket on BT Sport (@btsportcricket) January 11, 2022
Cricket, what a sport ❤️@RossLTaylor, what a legend 🐐#NZvBAN pic.twitter.com/Vy7JiRwtBV
ആദ്യ ടെസ്റ്റിൽ ബംഗ്ലദേശിനോടു തോറ്റ് നാണംകെട്ട ന്യൂസീലൻഡ്, രണ്ടാം ടെസ്റ്റിൽ ഇന്നിങ്‌സിനും 117 റൺസിനുമാണ് ജയിച്ചത്. ഒന്നാം ഇന്നിങ്‌സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 521 റൺസെടുത്ത ന്യൂസീലൻഡിനെതിരെ വെറും 126 റൺസിന് പുറത്തായി. ബംഗ്ലദേശ് ഫോളോഓൺ ചെയ്‌തെങ്കിലും രണ്ടാം ഇന്നിങ്‌സിൽ അവർ 278 റൺസിന് പുറത്തായി. കിവീസ് വിജയം ഇന്നിങ്‌സിനും 117 റൺസിനും. ഇരട്ടസെഞ്ചുറി നേടിയ ടോം ലാതമാണ് കളിയിലെ കേമൻ. ഡിവോൺ കോൺവേ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.