Cricket
cricket legend Sachin Tendulkar wishes former Indian cricketer Virender Sehwag a special birthday.
Cricket

'പതുക്കെ കളിക്കാൻ പറഞ്ഞപ്പോൾ ഫോറടിച്ചു, ബോറിംഗ് ബർത്ത്‌ഡേയാകട്ടെ'; സെവാഗിന് വേറിട്ട ആശംസയുമായി സച്ചിൻ

Sports Desk
|
20 Oct 2023 4:02 PM GMT

വീരുവിന്റെ 45ാം പിറന്നാൾ ദിനത്തിലാണ് സച്ചിൻ വേറിട്ട ആശംസകൾ അറിയിച്ചത്

മുൻ ഇന്ത്യൻ ക്രിക്കറ്റർ വീരേന്ദ്രർ സെവാഗിന് വേറിട്ട പിറന്നാൾ ആശംസയുമായി മുൻ ഓപ്പണിംഗ് പങ്കാളിയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിൻ ടെണ്ടുൽക്കർ. ടീം ഇന്ത്യയ്ക്കായി തന്റെയൊപ്പം നിരവധി കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ വീരുവിന് 45ാം പിറന്നാൾ ദിനത്തിൽ എക്‌സിലാണ് (ട്വിറ്റർ) സച്ചിൻ ആശംസകൾ അറിയിച്ചത്.

'ഒരിക്കൽ ക്രീസിൽ നിലയുറപ്പിക്കാനും പതിയെ കളിക്കാനും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഓകെയെന്ന് പറഞ്ഞു. എന്നിട്ട് അടുത്ത പന്തിൽ ഫോറടിച്ചു. ഞാൻ പറയുന്നതിന്റെ നേരെ എതിരെയുള്ളത്‌ ഇഷ്ടപ്പെടുന്ന മനുഷ്യന് സന്തോഷ ജന്മദിനം ആശംസിക്കുന്നു. അതിനാൽ ഞാൻ പറയട്ടെ, ബോറിംഗ് ബർത്ത്‌ഡേ വീരു' സച്ചിൻ ട്വീറ്റ് ചെയ്തു.

മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ഐപിഎൽ ടീമുകളും കുൽദീപ് യാദവ്, പാർഥിവ് പട്ടേൽ തുടങ്ങിയ താരങ്ങളും സെവാഗിന് പിറന്നാൾ ആശംസകൾ നേർന്നു. 1978 ഒക്‌ടോബർ 20നാണ് താരം ജനിച്ചത്.

ടെസ്റ്റിൽ 8586 ഉം ഏകദിനത്തിൽ 8273 ഉം റൺസടിച്ചു കൂട്ടിയ താരമാണ് സെവാഗ്. ഏകദിനത്തിൽ 104.34ഉം ടെസ്റ്റിൽ 82.23 മാണ് സ്‌ട്രൈക്ക് റൈറ്റ്. ടെസ്റ്റിൽ രണ്ട് ട്രിപ്പിൾ സെഞ്ച്വറിയും ഏകദിനത്തിൽ ഒരു ഡബ്ൾ സെഞ്ച്വറിയും വെടിക്കെട്ട് വീരു സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യ താരമാണ്. രണ്ട് ഐപിഎൽ സെഞ്ച്വറികളും നേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 17523 റൺസും 38 സെഞ്ച്വറികളും സ്വന്തം പേരിലാക്കി.

cricket legend Sachin Tendulkar wishes former Indian cricketer Virender Sehwag a special birthday.

Similar Posts