Cricket
മുംബൈക്കെതിരെ രാജസ്ഥാന് ബാറ്റിങ് തകര്‍ച്ച
Cricket

മുംബൈക്കെതിരെ രാജസ്ഥാന് ബാറ്റിങ് തകര്‍ച്ച

Sports Desk
|
5 Oct 2021 2:52 PM GMT

നിർണായക മത്സരത്തിൽ നായകന്‍ സഞ്ജു സാംസണ്‍ മൂന്നു റണ്‍സിന് പുറത്തായി

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ നിർണായക മത്സരത്തിൽ രാജസ്ഥാന് ബാറ്റിംഗ് തകർച്ച. ക്യാപ്റ്റൻ സഞ്ജു സാംസണടക്കം മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ 17 ഒാവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തല്‍ 76 റൺസ് എന്ന നിലയിലാണ് രാജസ്ഥാന്‍.

മൂന്ന് റണ്‍സെടുത്ത സഞ്ജുവിന്‍റെ പ്രകടനം ദയനീയമായിരുന്നു. സഞ്ചുവിന് പുറമെ ഓപ്പണര്‍മാരായ എവിൻ ലൂയീസ്, യശസ്വി ജയ്സ്വാള്‍, ഡെവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

മുബൈക്കായി ജിമ്മി നീഷാമും നഥാന്‍ കൂള്‍ട്ടര്‍നൈലും മൂന്നുവീതം വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ രണ്ടുവിക്കറ്റും നേടി.

Similar Posts