Cricket
കളിച്ചത് 13 മത്സരങ്ങളിൽ മാത്രം; എന്നിട്ടും 2024ൽ ട്വന്റി 20യിൽ ഇന്ത്യയുടെ ടോപ്സ്കോററായി സഞ്ജു
Cricket

കളിച്ചത് 13 മത്സരങ്ങളിൽ മാത്രം; എന്നിട്ടും 2024ൽ ട്വന്റി 20യിൽ ഇന്ത്യയുടെ ടോപ്സ്കോററായി സഞ്ജു

Sports Desk
|
18 Nov 2024 1:19 PM GMT

ന്യൂഡൽഹി: ഈ കലണ്ടർ വർ​ഷത്തെ ഇന്ത്യയുടെ ട്വന്റി 20 മത്സരങ്ങൾ പൂർത്തിയായപ്പോൾ കൂടുതൽ റൺസ് നേടുന്ന താരമായി സഞ്ജു സാംസൺ. വെറും 13 മത്സരങ്ങളിൽ മാത്രം കളത്തിലിറങ്ങിയ സഞ്ജു മൂന്ന് സെഞ്ച്വറികളടക്കം 436 റൺസാണ് നേടിയത്. 180 സ്ട്രൈക്ക്റൈറ്റുള്ള സഞ്ജുവിന് 43.60 ശരാശരിയുമുണ്ട്.

31 സിക്സറുകളും 35 ബൗണ്ടറികളും സഞ്ജു ഇന്ത്യക്കായി കുറിച്ചു. 18 മത്സരങ്ങളിൽ നിന്നും 429 റൺസ് നേടിയ സൂര്യകുമാർ യാദവാണ് രണ്ടാമത്. 11 മത്സരങ്ങളിൽ 378 റൺസ് നേടിയ രോഹിത് ശർമ മൂന്നാമതും 17 മത്സരങ്ങളിൽ 352 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ നാലാമതും നിൽക്കുന്നു. ഈ വർഷം നടന്ന ട്വന്റി 20 ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിച്ച സഞ്ജുവിനെ ഒരു മത്സരത്തിലും കളത്തിലിറക്കിയിരുന്നില്ല.

ഈ വർഷം ഹോം എവേ സീരീസുകളും ലോകകപ്പുമായി 25 ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതിൽ പരാജയപ്പെട്ടത് വെറും രണ്ടെണ്ണത്തിൽ മാത്രം. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സിംബാബ്​‍വെ എന്നിവർക്കെതിരെ എവേ സിരീസുകളും ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെ നാട്ടിലും ട്വന്റി 20 പരമ്പര നേടി. കൂടാതെ അമേരിക്കയിലും വിൻഡീസിലുമായി നടന്ന ട്വന്റി 20 ലോകകപ്പിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ചാമ്പ്യൻമാരായത്.

Similar Posts