Cricket
sanju samson
Cricket

കളിക്കാൻ വിളിച്ചാൽ പോയി കളിക്കും; സെലക്ഷനെക്കുറിച്ച് കൂടുതൽ ആലോചിക്കുന്നില്ല -സഞ്ജു സാംസൺ

Sports Desk
|
9 Aug 2024 2:42 PM GMT

തിരുവനന്തപുരം: ഇന്ത്യൻ ടീം സെലക്ഷനെക്കുറിച്ചും ട്വന്റി 20 ലോകകപ്പ് വിജയത്തെക്കുറിച്ചും മനസ്സുതുറന്ന് മലയാളി താരം സഞ്ജു സാംസൺ. ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ സാധിച്ചതിലുള്ള അഭിമാനം തുറന്നു പറഞ്ഞ സഞ്ജു ഇന്ത്യൻ ടീം സെലക്ഷനെക്കുറിച്ചും മനസ്സുതുറന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.

മാധ്യമ പ്രവർത്തകന്റെ ചോദ്യം : സഞ്ജു അവസാന ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടി. പക്ഷേ ഏകദിന ടീമിലില്ല. ട്വന്റി 20 വരുമ്പോൾ സഞ്ജു ഏകദിന ടീമിലുണ്ടാകും. ഏകദിനം വരുമ്പോൾ സഞ്ജു ട്വന്റി 20 ടീമിലുണ്ടാകും. ആരാധകർക്കിതിൽ വലിയ രോഷമുണ്ട്. സഞ്ജു ഇതെങ്ങനെയാണ് കാണുന്നത്?

സഞ്ജുവിന്റെ മറുപടി: കളിക്കാൻ വിളിച്ചാൽ പോയി കളിക്കും ചേട്ടാ.. ഇല്ലെങ്കിൽ കളിക്കില്ല.. അത്രേയുള്ളൂ. ദൈവത്തിൽ വിശ്വാസമുള്ളയാളാണ് ഞാൻ. അതുകൊണ്ട് എല്ലാം പോസിറ്റീവായി കാണുന്നു. പരമാവധി പരിശമ്രിച്ചുകൊണ്ടിരിക്കുന്നു. കരിയർ മുന്നോട്ടുപോകുന്നത് തന്നെയാണ് എനിക്കിഷ്ടം. പരിശീനവും ട്രെയ്നിങ്ങും എന്റെ കളിയെ മികച്ചതാക്കുന്നുണ്ട്’’ -സഞ്ജു മറുപടി പറഞ്ഞു.

ന്യൂസിലാൻഡ് മുതൽ വെസ്റ്റിൻഡീസ് വരെ മലയാളികൾ നൽകുന്ന പിന്തുണയിൽ സന്തോഷമുണ്ട്. മലയാളികൾ നൽകുന്ന പിന്തുണ കണ്ട് ടീമംഗങ്ങൾ ആശ്ചര്യപ്പെട്ടിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ഇത്രയുമധികം പിന്തുണ ഞാൻ അർഹിക്കുന്നോണ്ടെന്ന സംശയം വരെ തോന്നാറുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.

Similar Posts