ആ തീരുമാനം പ്രതീക്ഷിച്ചിരുന്നില്ല, അറിഞ്ഞപ്പോൾ വികാരഭരിതമായി-സഞ്ജു സാംസൺ
|ഐ.പി.എല്ലിനായി കഠിനമായ മുന്നൊരുക്കമാണ് നടത്തിയത്. മൂന്ന് മാസത്തോളം മൊബൈൽഫോൺ അകറ്റിനിർത്തി.
ന്യൂഡൽഹി: ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യൻ ട്വന്റി 20 ലോകകപ്പ് സ്ക്വാഡിൽ ഇടംനേടിയ താരമാണ് സഞ്ജു സാംസൺ . ലോകകപ്പിനായി അമേരിക്കയിലെത്തിയ മലയാളി താരം പരിശീലനത്തിലാണിപ്പോൾ. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ട്വന്റി 20 ലോകകപ്പ് പ്രവേശനവും ഐ.പി.എൽ മുന്നൊരുക്കങ്ങളെ കുറിച്ചും താരം പ്രതികരിച്ചു.
"I am ready for it and I really feel I can contribute well for my country" - @IamSanjuSamson
— Star Sports (@StarSportsIndia) May 28, 2024
Samson reacts to his #T20WorldCup selection and he is all geared up for #TeamIndia's quest for the ultimate T20 prize!
How did you react to #Samson's inclusion in 🇮🇳's #WorldCup squad?… pic.twitter.com/DfkiGz3QFL
ട്വന്റി 20 ടീമിലേക്ക് സെലക്ഷൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു പറഞ്ഞു. ടീം സെലക്ഷനിൽ ഞാൻ അടുത്തുപോലുമല്ലായിരുന്നെന്ന് അറിയാമായിരുന്നു. എന്നാൽ ഒടുവിൽ സ്ക്വാർഡിൽ താനുമുണ്ടെന്ന് അറിഞ്ഞതോടെ വികാരഭരിതമായി'- സഞ്ജു പറഞ്ഞു. ഐ.പി.എല്ലിന് മുൻപായി നടത്തിയ തയാറെടുപ്പുകളെ കുറിച്ചും താരം പറഞ്ഞു. ഐ.പി.എല്ലിന് മുൻപായി മാനസികമായി ഒരുങ്ങിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കി. ഐ.പി.എൽ വഴി ലോകകപ്പ് ടീമിലേക്കെത്തുകയായിരുന്നു ലക്ഷ്യം. കഠിനമായ തയാറെടുപ്പുകളാണ് നടത്തിയത്. എന്റെ പ്രകടനത്തിൽ ഞാൻ ഹാപ്പിയാണ്. ഇന്ത്യക്കായി മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം വ്യക്തമാക്കി.
ഐ.പി.എല്ലിൽ രാജസ്ഥാനായി ക്യാപ്റ്റനായും ബാറ്ററായും തിളങ്ങിയ സഞ്ജു, 15 ഇന്നിങ്സുകളിൽ നിന്നായി 531 റൺസാണ് നേടിയത്. 48 ശരാശരിയിൽ ബാറ്റുവീശിയ താരം അഞ്ച് അർധ സെഞ്ച്വറിയാണ് സീസണിൽ ഉടനീളം നേടിയത്. 86 റൺസാണ് ടോപ് സ്കോർ.