Cricket
സത്യം പറയാലോ, ശർദുൽ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം അർഹിച്ചിരുന്നു: രോഹിത് ശർമ്മ
Cricket

'സത്യം പറയാലോ, ശർദുൽ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം അർഹിച്ചിരുന്നു': രോഹിത് ശർമ്മ

Web Desk
|
7 Sep 2021 4:01 PM GMT

താക്കൂറിന്റെ ആദ്യ ഇന്നിങ്‌സിലെ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ തുണച്ചത്. ടീം ഇന്ത്യ പതറിയ സമയത്തായിരുന്നു ഏകദിന ശൈലിയിൽ ബാറ്റു വീശി താക്കൂർ രക്ഷകനായത്.

ഓവലിലെ തകർപ്പൻ പ്രകടനത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ശർദുൽ താക്കൂർ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം അർഹിച്ചിരുന്നുവെന്ന് ഓപ്പണർ രോഹിത് ശർമ്മ. 157 റൺസിന്റെ തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയിരുന്നത്. 50 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഓവലിലെ ഇന്ത്യയുടെ വിജയം.

രോഹിത് ശർമ്മയെയായിരുന്നു കളിയിലെ താരമായി തെരഞ്ഞടുത്തിരുന്നത്. രണ്ടാം ഇന്നിങ്‌സിൽ നേടിയ 127 റൺസാണ് രോഹിതിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്. എന്നാൽ തന്നെക്കളും ആ പുരസ്‌കാരത്തിന് അർഹൻ ശർദുലാണെന്ന് വ്യക്തമാക്കുകയാണ് രോഹിത് ശർമ്മ.

ശാർദുൽ താക്കൂറിന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 100 റൺസെന്ന നിലയിൽ നിൽക്കുമ്പോൾ നിർണായകമായ ബ്രേക്ക് ത്രൂ സമ്മാനിച്ചതും ജോ റൂട്ടിനെ പുറത്താക്കിയതുമെല്ലാം വിജയത്തിൽ നിർണായകമായി. ടീം വിക്കറ്റ് ആഗ്രഹിച്ചപ്പോഴെല്ലാം അദ്ദേഹം അതു നേടി' – രോഹിത് ചൂണ്ടിക്കാട്ടി

അദ്ദേഹത്തിന്റെ ബാറ്റിങിനെ എങ്ങനെ മറക്കാനാകും. ആദ്യ ഇന്നിംഗ്സിൽ വെറും 31 പന്തിൽ 50 റൺസ് നേടി, അത് തന്നെ ധാരാളം. ബാറ്റിങ് ആസ്വദിക്കുകയും അതിനയി കഠിനാധ്വാനം ചെയ്യുന്നുമുണ്ട് താക്കൂര്‍- രോഹിത് പറഞ്ഞു.

താക്കൂറിന്റെ ആദ്യ ഇന്നിങ്‌സിലെ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ തുണച്ചത്. ടീം ഇന്ത്യ പതറിയ സമയത്തായിരുന്നു ഏകദിന ശൈലിയിൽ ബാറ്റു വീശി താക്കൂർ രക്ഷകനായത്. 36 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സറുകളുമടക്കമായിരുന്നു താക്കൂറിന്റെ ഇന്നിങ്‌സ്. രണ്ടാം ഇന്നിങ്‌സിലും മികവ് ആവർത്തിച്ചു. 72 പന്തിൽ 60 റൺസാണ് താക്കൂർ രണ്ടാം ഇന്നിങ്‌സിൽ നേടിയത്. ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു തക്കൂറിന്റെ ഇന്നിങ്‌സ്. റിഷബ് പന്തിനുമൊത്തുള്ള കൂട്ടുകെട്ടും ഇന്ത്യക്ക് തുണയായി.

Similar Posts