![കോഹ്‌ലിക്കെതിരെ വലിയൊരു ലോബി പ്രവർത്തിക്കുന്നു: വിവാദ പ്രസ്താവനയുമായി അക്തർ കോഹ്‌ലിക്കെതിരെ വലിയൊരു ലോബി പ്രവർത്തിക്കുന്നു: വിവാദ പ്രസ്താവനയുമായി അക്തർ](https://www.mediaoneonline.com/h-upload/2022/01/23/1271637-virat-and-kohli.webp)
'കോഹ്‌ലിക്കെതിരെ വലിയൊരു ലോബി പ്രവർത്തിക്കുന്നു': വിവാദ പ്രസ്താവനയുമായി അക്തർ
![](/images/authorplaceholder.jpg?type=1&v=2)
വിരാട് കോഹ്‌ലിക്കെതിരെ ഇന്ത്യയില്‍ വലിയൊരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അക്തര്‍ അഭിപ്രായപ്പെട്ടത്. അതാണ് അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതമാക്കിയതെന്നും ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ വ്യക്തമാക്കി.
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ വിവാദ പ്രസ്താവനയുമായി പാക് മുന്‍ താരം ഷുഹൈബ് അക്തര്‍. വിരാട് കോഹ്‌ലിക്കെതിരെ ഇന്ത്യയില്‍ വലിയൊരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അക്തര്‍ അഭിപ്രായപ്പെട്ടത്. അതാണ് അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതമാക്കിയതെന്നും ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ വ്യക്തമാക്കി.
ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി, ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി വിരാട് കോഹ്‌ലി പ്രഖ്യാപിച്ചിരുന്നു. ടി20 കഴിഞ്ഞതോടെ കോഹ്‌ലി ഒഴിഞ്ഞു. എന്നാല്‍ ഏകദിന ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നാണ് എല്ലാവരും കരുതിയിരുന്നത് എന്നാല്‍ ഏകദിന നായകസ്ഥാനത്ത് നിന്ന് കോഹ്‌ലിയെ ബി.സി.സി.ഐ നീക്കി രോഹിത് ശര്‍മ്മയെ ഏല്‍പിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ടെസ്റ്റ് നായകസ്ഥാനവും കോഹ്‌ലി രാജിവെച്ചു. ഇതു സംബന്ധിച്ച വിവാദങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സംസാര വിഷയമായിരിക്കെയാണ് അക്തര്‍ വിഷയത്തില്‍ ഇടപെട്ട് സംസാരിക്കുന്നത്.
' വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം വളരെ മോശം സമയമാണിത്. ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ കോഹ്‌ലിയുടെ നായകസ്ഥാനം നഷ്ടപ്പെടുമെന്ന് എനിക്ക് നേരത്തേ അറിയാമായിരുന്നു. അത് സംഭവിച്ചു.കോഹ്‌ലിയ്‌ക്കെതിരേ വലിയൊരു സംഘമുണ്ട് ക്രിക്കറ്റില്‍. അതുകൊണ്ടാണ് അദ്ദേഹത്തിന് നായകസ്ഥാനം നഷ്ടപ്പെട്ടത്''- അക്തര്‍ പറഞ്ഞു.
കോഹ്‌ലി ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്ന താരമാണ്. അദ്ദേഹത്തിന് ഇനിയും അത് തുടരാനാകട്ടെ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെല്ലാം കോഹ്‌ലി മറക്കണം. എതിരെ നില്‍ക്കുന്നവരോട് ക്ഷമിക്കണം. എതിരെ നില്‍ക്കുന്നവര്‍ക്ക് കോഹ്‌ലി ബാറ്റുകൊണ്ട് മറുപടി നല്‍കും. അവരോടുള്ള ദേഷ്യം അദ്ദേഹം മികച്ച കളി പുറത്തെടുത്ത് തീര്‍ക്കും. ആ ദേഷ്യത്തില്‍ നിന്നായിരിക്കും കോഹ്‌ലിയുടെ അടുത്ത 50 സെഞ്ചുറികള്‍ പിറക്കുക' -അക്തര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം അക്തറിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. പ്രസ്താവനയിലൂടെ എന്താണ് അക്തർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിനെ നന്നാക്കാൻ ഇവിടെയുള്ളവർക്ക് അറിയാമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം.
Shoaib Akhtar Makes Sensational Claim, Says 'There are Lobbies Against Virat Kohli' in Indian Cricket