ദുലീപ് ട്രോഫി; ഋഷഭ് പന്തിനെ പുറത്താക്കി ഗില്ലിന്റെ അത്യുഗ്രൻ ക്യാച്ച്- വീഡിയോ
|ഇഷാൻ കിഷന് പകരം ദുലീപ് ട്രോഫിയിലേക്ക് പരിഗണിച്ച സഞ്ജു സാംസണ് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചില്ല.
ബെംഗളൂരു: ദുലീപ് ട്രോഫി ടൂർണമെന്റിൽ ഋഷഭ് പന്തിനെ അത്യുഗ്രൻ ക്യാച്ചിലൂടെ പുറത്തായി ശുഭ്മാൻ ഗിൽ. ആകാശ്ദീപിന്റെ പന്തിൽ ഉയർത്തിയടിച്ച ഇന്ത്യ ബി താരം പന്തിനെ ഇന്ത്യ എ നായകൻകൂടിയായ ഗിൽ ഏറെദൂരം പിറകിലോട്ടോടി വായുവിൽ ഉയർന്ന്ചാടി കൈപിടിയിലൊതുക്കുകയായിരുന്നു. ഏഴ് റൺസെടുത്താണ് പന്ത് മടങ്ങിയത്.
SHUBMAN GILL.... YOU BEAUTY!
— Mufaddal Vohra (@mufaddal_vohra) September 5, 2024
- What a catch to dismiss Rishabh Pant. 🤯🔥pic.twitter.com/GkMsR8yAUb
നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ ബിയുടെ തുടക്കം മോശമായിരുന്നു. സ്‌കോർബോർഡിൽ 33 റൺസ് തെളിയുമ്പോൾ ക്യാപ്റ്റൻ അഭിമന്യു ഈശ്വറിനെ നഷ്ടമായി. തൊട്ടുപിന്നാലെ യശസ്വി ജയ്‌സ്വാളും(30) മടങ്ങി. സർഫറാസ് ഖാൻ(9), ഋഷഭ് പന്ത്(7), നിതീഷ് കുമാർ റെഡ്ഡി(0), വാഷിങ് ടൺ സുന്ദർ(0),സായ് കിഷോർ(1) എന്നിവരും പുറത്തായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 124-7 എന്ന നിലയിലാണ് ഇന്ത്യ ബി. അർധ സെഞ്ച്വറിയുമായി മുഷീർ ഖാൻ(50) ക്രീസിലുണ്ട്. ഇന്ത്യ എക്കായി ഖലീൽ അഹമ്മദ്, ആകാശ് ദീപ്, ആവേശ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Who will win,
— Pavilion Picks (@pavpicks) September 5, 2024
India A or India B?
Tell us in the comments and pick who you think will be the player of the match. One lucky winner gets 3000 INR, must be following to be eligible, and RT & Likes are appreciated.#pavpicks #CricketTwitter pic.twitter.com/uz4aBiqQjA
അനന്ത്പൂരിൽ നടന്ന മറ്റൊരു മത്സരത്തിൽ ഇന്ത്യ സിയെ നേരിടുന്ന ഇന്ത്യ ഡിക്ക് ബാറ്റിംഗ് തകർച്ച. ഇന്ത്യ സിക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഡി 164 റൺസിൽ ഔൾഔട്ടായി. 86 റൺസെടുത്ത അക്‌സർ പട്ടേലാണ് ടോപ് സ്‌കോറർ. ശ്രേയസ് അയ്യർ 9 റൺസെടുത്തും ദേവ്ദത്ത് പടിക്കൽ പൂജ്യത്തിനും ശ്രീകാന്ത് ഭരത് 13 റൺസെടുത്തും പുറത്തായി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇടം പ്രതീക്ഷിക്കുന്ന നിരവധി താരങ്ങളാണ് നാലു ടീമുകളിലായി ദുലീപ് ട്രോഫിയിൽ മാറ്റുരക്കുന്നത്. ഇഷാൻ കിഷൻ പരിക്കുമൂലം പിൻമാറിയതോടെ മലയാളി താരം സഞ്ജു സാംസണ് അവസാന നിമിഷം ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡി ടീമിൽ ഇടം നേടിയിരുന്നു. എന്നാൽ ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചില്ല.