Cricket
ദക്ഷിണാഫ്രിക്ക ടി20 ലീഗ്: ആറ് ഫ്രാഞ്ചസികളും നേടി ഐ.പി.എൽ ഉടമകൾ
Cricket

ദക്ഷിണാഫ്രിക്ക ടി20 ലീഗ്: ആറ് ഫ്രാഞ്ചസികളും നേടി ഐ.പി.എൽ ഉടമകൾ

Sports Desk
|
20 July 2022 3:22 PM GMT

ഡെലോയിറ്റ് കോർപ്പറേറ്റ് ഫിനാൻസ് നിയന്ത്രിച്ച ലേലത്തിൽ 29 സ്ഥാപനങ്ങളാണ് പങ്കെടുത്തത്

ജനുവരിയിൽ തുടങ്ങുന്ന ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ ആകെയുള്ള ആറു ഫ്രാഞ്ചസികളും നേടി ഇന്ത്യൻ പ്രീമിയർ ലീഗ് ഉടമകൾ. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ആർ.പി.എസ്.ജി സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സൺ ടിവി നെറ്റ്‌വർക് ലിമിറ്റഡ്, ചെന്നൈ സൂപ്പർ കിങ്‌സ് ലിമിറ്റഡ്, റോയൽ സ്‌പോർട്‌സ് ഗ്രൂപ്പ്, ജെഎസ്ഡബ്ല്യു സപോർട്‌സ് എന്നിവയാണ് ഫ്രാഞ്ചസികൾ നേടിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ ഉടമകളാണ് റിലയൻസ്. ആർപിഎസ്ജി ലഖ്‌നൗ സൂപ്പർ ജയൻറ്‌സിന്റെയും സൺ ടിവി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെയും ഉടമസ്ഥരാണ്. റോയൽസ് സ്‌പോർട് ഗ്രൂപ്പ് രാജസ്ഥാൻ റോയൽസിനെയും ജെഎസ്ഡബ്ല്യു സ്‌പോർട്‌സ് ഡൽഹി ക്യാപിറ്റൽസിനെയുമാണ് നയിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് ക്രിക്കറ്റ് ലിമിറ്റഡ് പേര് സൂചിപ്പിക്കുന്നത് പോലെ ഐ.പി.എൽ ടീമായ ചെന്നൈയുടെ ഉടമകളാണ്.


ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് ടി20 ലീഗിലെ ഫ്രാഞ്ചസി ഉടമകളുടെ വിവരം പുറത്തുവിട്ടത്. ഡെലോയിറ്റ് കോർപ്പറേറ്റ് ഫിനാൻസ് നിയന്ത്രിച്ച ലേലത്തിൽ 29 സ്ഥാപനങ്ങളാണ് പങ്കെടുത്തത്. 10 വേദികളിൽ ഇഷ്ടമുള്ളത് ഇവർ തിരഞ്ഞെടുക്കാമായിരുന്നു. റിലയൻസ് ക്യാപ് ടൗണിലെ ന്യൂലാൻഡ്‌സ് ഹോം ഗ്രൗണ്ടായ ടീമിനെയാണ് നേടിയത്. സൺ ടിവി നെറ്റ്‌വർക് -ജെബർഹയിലെ സെൻറ് ജോർജ്‌സ് പാർക്, ചെന്നൈ -ജോഹന്നസ് ബർഗ് വാണ്ടറേഴ്‌സ്, റോയൽ സ്‌പോർട്‌സ് ഗ്രൂപ്പ്- പാളിലെ ബോളണ്ട് പാർക്, ജെഎസ്ഡബ്ല്യു സപോർട്‌സ്- പ്രിട്ടോറിയ സൂപ്പർസ്‌പോർട് പാർക്, ആർഎസ്പിജി- കിങ്‌സ്മീഡ് ഡർബൻ എന്നിങ്ങനെയുള്ള ടീമുകളെയാണ് തിരഞ്ഞെടുത്തത്. 2023 ജനുവരിയിലും ഫെബ്രുവരിയിലുമാണ് ടൂർണമെൻറ് നടക്കുകയെന്ന് ലീഗ് കമ്മീഷ്ണർ ഗ്രെയിം സ്മിത്ത് അറിയിച്ചു.


South Africa T20 League: IPL owners win all six franchises

Similar Posts