Cricket
സൂപ്പര്‍ വേഗത വഴിയൊരുക്കി; ഉംറാന്‍ മാലിക്ക് ലോകകപ്പില്‍ ഇന്ത്യയുടെ നെറ്റ് ബൗളര്‍
Cricket

'സൂപ്പര്‍ വേഗത വഴിയൊരുക്കി'; ഉംറാന്‍ മാലിക്ക് ലോകകപ്പില്‍ ഇന്ത്യയുടെ നെറ്റ് ബൗളര്‍

Web Desk
|
9 Oct 2021 5:02 PM GMT

ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും വേഗതയില്‍ പന്തെറിഞ്ഞ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ഈ കശ്മീരുകാരന്‍ സ്വന്തമാക്കിയിരുന്നു

ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസര്‍ ഉംറാന്‍ മാലിക്കിനെ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ നെറ്റ് ബൗളറായി തെരഞ്ഞെടുത്തു.ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും വേഗതയില്‍ പന്തെറിഞ്ഞ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ഈ കശ്മീരുകാരന്‍ സ്വന്തമാക്കിയിരുന്നു. 21 കാരനായ ഉംറാന്‍ 150.6 കിലോമീറ്റര്‍ പവര്‍ ഹവര്‍ വേഗതയിലെറിഞ്ഞായിരുന്നു റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്.

സീസണില്‍ ഹൈദരാബാദ് മോശം പ്രകടനമാണ് പുറത്തെടുത്തതെങ്കിലും ഉംറാന്റെ പ്രകടനം ആരാധകര്‍ക്കിടയില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഉംറാന്‍ രണ്ടുവിക്കറ്റും നേടിയിട്ടുണ്ട്.

അതേസമയം, ലോകകപ്പിനായുള്ള 15 അംഗ താരങ്ങളെ ഇന്ത്യയുള്‍പ്പടെയുള്ള ടീമുകള്‍ ഇതിനോടകം തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. പക്ഷേ, ഇന്ത്യന്‍ ടീമില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ടീമിലെ മൂന്ന് താരങ്ങളെ മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഐപിഎല്ലില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച താരങ്ങള്‍ പുറത്തുപോകുമെന്ന സൂചനയാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. ടീമില്‍ എന്തെങ്കിലും മാറ്റം വരുത്താനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 10 ആണ്.

Related Tags :
Similar Posts