ഏത് സംസ്ഥാനത്താണ് ഐപിഎല്ലിന് ഏറ്റവും കൂടുതൽ കാഴ്ചക്കാർ?- ഉത്തരം പുറത്തുവിട്ട് സ്റ്റാർ സ്‌പോർട്‌സ്
|ഭാഷാ-ദേശ വ്യത്യാസമില്ലാതെ ഇന്ത്യയിൽ മാത്രമല്ല താരങ്ങളുടെ ആധിക്യം മൂലം ലോകം മുഴുവൻ കാഴ്ച്ചക്കാരുള്ള ലീഗാണ് ഐപിഎൽ.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ളതും സമ്പന്നവുമായി ക്രിക്കറ്റ ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇത്തവണത്തെ ഐപിഎൽ സീസൺ ആരംഭിക്കും മുമ്പ് വ്യത്യസ്തമായൊരു കണക്ക് പുറത്തുവിട്ടിരിക്കുകയാണ് നിലവിലെ ബ്രോഡ്കാസ്റ്റിങ് പാർട്ടണറായ സ്റ്റാർ സ്‌പോർട്‌സ്.
നമ്മളിൽ പലരുടേയും കാലങ്ങളായുള്ള സംശയത്തിന് ഉത്തരം കൂടിയാണ് സ്റ്റാർ ഇപ്പോൾ നൽകിയിരിക്കുന്നത്. 10 ടീമുകൾ മാത്രമേ മത്സരിക്കുന്നുള്ളെങ്കിലും ഭാഷാ-ദേശ വ്യത്യാസമില്ലാതെ ഇന്ത്യയിൽ മാത്രമല്ല താരങ്ങളുടെ ആധിക്യം മൂലം ലോകം മുഴുവൻ കാഴ്ച്ചക്കാരുള്ള ലീഗാണ് ഐപിഎൽ. എന്നാൽ ഇന്ത്യയിൽ ഏത് സംസ്ഥാനത്തായിരിക്കും ഐപിഎല്ലിന് ഏറ്റവും കൂടുതൽ കാഴ്ച്ചക്കാരുള്ളത്? ഇന്നും ആരാധകർക്കിടയിൽ തർക്കങ്ങളിലേക്ക് അത് നയിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് സ്റ്റാർ സ്‌പോർട്‌സ് ഇപ്പോൾ നൽകിയിരിക്കുന്നത്.
നമ്മുടെ കേരളമോ, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശോ അല്ല ആ ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്കയായ വാങ്കഡെ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയാണ് ഐപിഎല്ലിന് ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സമ്മാനിക്കുന്നത്. മഹാരാഷ്ട്രക്കാരുടെ ഐപിഎൽ പ്രേമം കണക്കിലെടുത്ത് മറ്റു പ്രാദേശിക ഭാഷകൾക്കൊപ്പം ഇനി മറാത്തിയിലും ഐപിഎൽ കമന്ററി നൽകാനാണ് സ്റ്റാർ സ്‌പോർട്‌സിന്റെ തീരുമാനം. കൂടാതെ ഗുജറാത്തി ഭാഷയിൽ കൂടി ഇത്തവണ കമന്ററി ലഭ്യമാകും.
മാർച്ച് 26 നാണ് 2022 ഐപിഎൽ സീസൺ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേർസുമായാണ് ആദ്യ മത്സരം. രാത്രി 7.30 ന് വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.