ധവാനും അയ്യരുമില്ലാതെ ഗവാസ്കറുടെ ടി20 ലോകകപ്പ് ടീം
|പരമ്പരയില്‍ രോഹിത്ത് ശർമയും നായകൻ വിരാട് കോഹ്‍ലിയും ഓപ്പണർമാരായി ഇറങ്ങണമെന്നാണ് ഗവാസ്കറുടെ താത്പര്യം.
ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, തന്റെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് ഇതിഹാസ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. സൂപ്പർ താരങ്ങളായ ശിഖർ ധവാനും ശ്രേയസ് അയ്യറുമില്ലാത്ത പതിനഞ്ചംഗ ടീമിനെയാണ് ഗവാസ്‍കർ തെരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബർ 24 ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.
പരമ്പരയില്‍ രോഹിത്ത് ശർമയും നായകൻ വിരാട് കോഹ്‍ലിയും ഓപ്പണർമാരായി ഇറങ്ങണമെന്നാണ് ലിസ്റ്റിൽ മാസ്റ്ററുടെ താത്പര്യം. മൂന്നാമനായി സൂര്യകുമാർ യാദവ് ഇറങ്ങുമ്പോൾ, മധ്യനിരയിൽ പാണ്ഡ്യ സഹോദരൻമാരായ ഹാർദിക് - ക്രുണാൽ പാണ്ഡ്യമാര്‍ ഉണ്ടാകണം. ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് സ്പിൻ ബൗളിങ് ഓൾറൗണ്ടറായ ക്രുണാലിനെ ടീമിലെടുക്കാൻ ഗവാസ്കർ കാരണമായി പറയുന്നത്. രവീന്ദ്ര ജേഡേജയും വാഷിങ്ടൺ സുന്ദറുമാണ് ടീമിലെ മറ്റു ഓൾറൗണ്ടർമാരായി ഉള്ളത്.
ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ശർദുൽ താക്കൂർ, ദീപക് ചഹാർ, മുഹമ്മദ് ഷമി എന്നിവരുൾപ്പെട്ട അഞ്ചു പേസർമാർമാരാണ് ഗവാസ്കറിന്റെ ടീമിലുള്ളത്. യുസ്‍വേന്ദ്ര ചാഹൽ മാത്രമാണ് ടീമിലുള്ള ഏക സ്പെഷ്യലിസ്റ്റ് സ്പിന്നർ.
സുനിൽ ഗവാസ്കറിന്റെ ഇന്ത്യൻ ടീം:
രോഹിത് ശർമ, വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, ക്രൂണാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, ശർദുൽ താക്കൂർ, യുസ്‍വേന്ദ്ര ചഹൽ