Cricket
Sunil Gavaskar takes Mahis autograph
Cricket

'ഒരു ഓട്ടോഗ്രാഫ് തരാമോ?..; ധോണിയോട് ഓട്ടോഗ്രാഫ് ചോദിച്ചുവാങ്ങി ഗവാസ്കർ

Web Desk
|
15 May 2023 8:51 AM GMT

ഒരു പേന കടം വാങ്ങി നേരത്തെ റെഡിയായി ഇരുന്നതായി ഗവാസ്‌കർ പറഞ്ഞു

ചെന്നൈ സൂപ്പർ കിങ്‌സ് - കൊൽക്കത്ത ക്‌നൈറ്റ് റൈഡേഴ്‌സ് മത്സരത്തിൽ ചെന്നൈ തോറ്റെങ്കിലും ചെപ്പോക്ക് മറ്റൊരു അസുലഭ മുഹൂർത്തത്തിന് കൂടി സാക്ഷ്യം വഹിച്ചു. ചെന്നൈയുടെ അവസാനാ ഹോം മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ ധോണിയിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയതായിരുന്നു അത്. ഗ്രൗണ്ടിൽ വെച്ച് ഗവാസ്‌കർ ഓട്ടോഗ്രാഫ് ചോദിച്ചുവാങ്ങുകയായിരുന്നു. ഗവാസ്‌കറിന്റെ കുപ്പായത്തിലാണ് ധോണി ഓട്ടോഗ്രാഫ് നൽകിയത്.

ഗവാസ്‌കർ ധോണിയുടെ ഒപ്പം അത് മാധ്യമങ്ങളെ കാണിക്കുകയും ചെയ്തു. താൻ ഒരു പേന കടം വാങ്ങി നേരത്തെ റെഡിയായി ഇരുന്നതായി ഗവാസ്‌കർ പറഞ്ഞു. 'ആരാണ് ധോണിയെ സ്‌നേഹിക്കാത്തത്? വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നതാണ്. നിരവധി യുവാക്കൾക്ക് അദ്ദേഹം മാതൃകയാണ്, ''ഗവാസ്‌കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

അവസാന ഹോം മത്സരത്തിന് ശേഷം ടീമിനൊപ്പം കട്ടക്ക് കൂടെ നിന്ന ചെപ്പോക്കിലെ തിങ്ങിനിറഞ്ഞ ആരാധകർക്ക് ചെന്നൈ ടീം നന്ദി പറഞ്ഞു.

അതേസമയം, അര്‍ധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്യാപ്റ്റന്‍ നിതീഷ് റാണയുടേയും റിങ്കു സിങ്ങിന്‍റേയും മികവിലാണ് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തത് ആറ് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം. ചെന്നൈ ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത ഒമ്പത് പന്ത് ശേഷിക്കേ മറികടന്നു. റിങ്കു സിങ് 43 പന്തില്‍ 54 റണ്‍സെടുത്തപ്പോള്‍ നിതീഷ് റാണ 44 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.നേരത്തേ ചെന്നൈയെ പന്ത് കൊണ്ട് വരിഞ്ഞുമുറുക്കിയ കൊല്‍ക്കത്ത ബോളര്‍മാരാണ് ആതിഥേയരെ വെറും 144 റൺസിലൊതുക്കിയത്. ചെന്നൈക്കായി 48 റൺസെടുത്ത ശിവം ദുബേയും 30 റൺസെടുത്ത ഡെവോൺ കോൺവേയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കൊൽക്കത്തക്കായി വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും രണ്ട് വിക്കറ്റ് വീഴ്ത്തി.


Similar Posts