Cricket
suryakumar
Cricket

'ഇന്ത്യയുടെ ഏഷ്യാകപ്പ് ടീമിലെ ഭാഗ്യവാൻ സൂര്യകുമാറാണ്': ടോം മൂഡി

Web Desk
|
23 Aug 2023 4:42 AM GMT

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ടോം മൂഡിയുടെ പ്രതികരണം.

മുംബൈ: ഇന്ത്യയുടെ ഏഷ്യാകപ്പ് ടീമിലെ ഭാഗ്യവാൻ സൂര്യകുമാറാണെന്ന് മുന്‍ ആസ്‌ട്രേലിയന്‍ താരവും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ പരിശീലകനുമായ ടോം മൂഡി. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ടോം മൂഡിയുടെ പ്രതികരണം.

'' സൂര്യകുമാർ യാദവാണ് ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഭാഗ്യവാന്‍. നാമെല്ലാവരും കാണാൻ ഇഷ്ടപ്പെടുന്ന ഒരു കളിക്കാരനാണെന്ന് എനിക്കറിയാം, പക്ഷേ 50 ഓവർ ഗെയിമിൽ അദ്ദേഹം ഇതുവരെ കഴിവ് തെളിയിച്ചിട്ടില്ല. ടി20 ക്രിക്കറ്റിലെ പ്രതിഭയാണ് അദ്ദേഹം. എന്നാൽ 50 ഓവർ ക്രിക്കറ്റ് തികച്ചും വ്യത്യസ്തമായ ഫോർമാറ്റാണ്, അതിൽ ഇന്നുവരെ ഒരു മികവും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. ഏഷ്യാ കപ്പിലും അതിനു മാറ്റം സംഭവിക്കുമെന്നു പ്രതീക്ഷിക്കാൻ വയ്യ''- ടോം മൂഡി പറഞ്ഞു.

സൂര്യകുമാറിന് പകരം ജയ്‌സ്വാളിനെപ്പോലൊരു കളിക്കാരനോ അല്ലെങ്കിൽ ഒരു അധിക റിസ്റ്റ് സ്പിന്നറോ ടീമിൽ ഇടം നേടാമായിരുന്നുവെന്നും ടോം മൂഡി അഭിപ്രായപ്പെട്ടു.

ഇതുവരെ 26 ഏകദിനം കളിച്ച സൂര്യ കുമാർ രണ്ട് തവണയാണ് അർധ ശതകം നേടിയത്. മാർച്ചിൽ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തുടരെ പൂജ്യത്തിനു പുറത്തായി നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കിയ താരമാണ് സൂര്യ കുമാർ. എന്നിട്ടും താരത്തെ ടീമില്‍ എടുത്തതിനെതിരെ വിമര്‍ശനം ശക്തമായിരുന്നു.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വിസി), രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, കുൽദീപ് ബി യാദവ്, ജസ്പ്രീത് ബി യാദവ്. മുഹമ്മദ് ഷമി, മുഹമ്മദ്. സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Similar Posts