Cricket
ഐപിഎല്ലിന് ഭീഷണിയായി വീണ്ടും കോവിഡ്; നടരാജന് രോഗബാധ
Cricket

ഐപിഎല്ലിന് ഭീഷണിയായി വീണ്ടും കോവിഡ്; നടരാജന് രോഗബാധ

Web Desk
|
22 Sep 2021 10:27 AM GMT

താരവുമായി അടുത്ത് ഇടപഴകിയ ആറുപേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്

ഐപിഎല്ലിന് ഭീഷണിയായി വീണ്ടും കോവിഡ്. ഇന്ന് നടക്കാനിരിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് -സണ്‍റൈസേഴ് ഹൈദരാബാദ് മത്സരത്തിന് മുമ്പാണ് കോവിഡ് ഭീതി ഉയര്‍ന്നിരിക്കുന്നത്. മത്സരത്തിന് മുമ്പ് നടത്തുന്ന കോവിഡ് പരിശോധനയില്‍ സണ്‍റൈസേഴ്‌സിന്റെ ബൗളര്‍ ടി. നടരാജനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

എന്നാല്‍, ഇന്ന് നടക്കേണ്ട മത്സരം മാറ്റിവെക്കില്ലെന്നും താരവുമായി അടുത്ത് ഇടപഴകിയ ആറുപേരെ ഐസൊലേഷനിലാക്കിയെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. ടീമംഗമായ വിജയ് ശങ്കര്‍, ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോ ശ്യാം സുന്ദര്‍, ഡോക്ടര്‍ അഞ്ജന വര്‍ണ്ണന്‍, ലോജിസ്റ്റിക്ക് മാനേജര്‍ തുഷാര്‍ കേദ്കര്‍, നെറ്റ് ബൗളര്‍ പെരിയസ്വാമി ഗണേശന്‍ എ്ന്നിവരെയാണ് ഐസൊലേഷനിലാക്കിയത്.

മറ്റുള്ള താരങ്ങളുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവായതിനാല്‍ മത്സരം മാറ്റിവെക്കില്ലെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

Similar Posts