Cricket
ടി20 ലോകകപ്പ് സംഘാടനത്തിലെ പിഴവ്; അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ കൂട്ട രാജി
Cricket

ടി20 ലോകകപ്പ് സംഘാടനത്തിലെ പിഴവ്; അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ കൂട്ട രാജി

Sports Desk
|
13 July 2024 11:22 AM GMT

ന്യൂയോർക്കിലെ നസാവുകൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വ്യാപക പരാതി ഉയർന്നിരുന്നു.

ദുബായ്: ട്വന്റി 20 ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ കൂട്ടരാജി. ടൂർണമെന്റ് നടത്തിപ്പ് തലവൻ ക്രിസ് ഡെട്‌ലി, മാർക്കറ്റിംഗ് ജനറൽ മാനേജർ ക്ലെയർ ഫർലോങ് എന്നിവരാണ് രാജിവച്ചത്. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടന്ന ലോകകപ്പിൽ വ്യാപക പരാതി ഉയർന്നിരുന്നു. ഈമാസം പത്തൊൻപതിന് ഐസിസി കോൺഫറൻസ് നടക്കാനിരിക്കേയാണ് പ്രധാന ചുമതല വഹിച്ചിരുന്നവർ രാജി നൽകിയത്.

ന്യൂയോർക്കിലെ നസാവുകൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. ബാറ്റർമാരുടെ ശവപറമ്പായി ഗ്രൗണ്ടുകൾ മാറുകയുണ്ടായി. ബാറ്റർമാർക്ക് പരിക്കേൽക്കുന്നതും സ്ഥിരം സംഭവമായി. പല മത്സരങ്ങളിലും സ്‌കോർ 100-120 റൺസിലൊതുങ്ങി. ഓസ്‌ട്രേലിയയിൽ നിന്ന് കൊണ്ടുവന്ന ഡ്രോപ്പ് ഇൻ പിച്ച് ഒരുക്കാൻ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും ഇതാണ് പിച്ചിന്റെ വിചിത്ര സ്വഭാവത്തിന് കാരണമായെതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് കൂടാതെ അമേരിക്കയിലെ മത്സരങ്ങളുടെ പേരിൽ അനുവദിച്ചതിലും കൂടുതൽ തുക ചെലവഴിച്ചതായും ആരോപണമുയർന്നിരുന്നു. പ്രധാന മത്സരങ്ങളിലടക്കം ഒഴിഞ്ഞ ഗ്യാലറിയായതും വിമർശനത്തിന് കാരണമായി.

അതേസമയം, ഇരുവരുടെയും രാജി ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടല്ലെന്നാണ് ഐ.സി.സിയുടെ ഔദ്യോഗിക വിശദീകരണം. മാസങ്ങൾക്ക് മുൻപ് തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

Related Tags :
Similar Posts