Cricket
ഏഷ്യാ കപ്പ് കളിക്കാൻ ടീം ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല: ജയ് ഷാ
Cricket

ഏഷ്യാ കപ്പ് കളിക്കാൻ ടീം ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല: ജയ് ഷാ

Web Desk
|
18 Oct 2022 12:02 PM GMT

ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അയക്കാൻ തയ്യാറാണെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.

ന്യൂഡൽഹി: 2023ലെ ഏഷ്യാ കപ്പ് മത്സരങ്ങൾക്കായി ടീം ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. മുംബൈയിൽ നടക്കുന്ന 91ാമത് ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി കൂടിയായ ജയ് ഷായുടെ പരാമർശം. 2023 ൽ പാകിസ്താനാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അയക്കാൻ തയ്യാറാണെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്നാണ് ജയ് ഷാ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

2005-06ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഉഭയകക്ഷി പരമ്പരയ്ക്കായി ഇന്ത്യ അവസാനമായി പാക്കിസ്താനിൽ പര്യടനം നടത്തിയിരുന്നു. 2012-13ൽ മൂന്ന് ടി20 മത്സരങ്ങൾക്കും നിരവധി ഏകദിനങ്ങൾക്കുമായി പാകിസ്ഥാൻ ഇന്ത്യയിൽ പര്യടനം നടത്തുകയും ചെയ്തു. പിന്നീട് ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര കളിച്ചിട്ടില്ല. അതിനുശേഷം, ഇരുവരും ലോക ഇവന്റുകളിലോ ഏഷ്യാ കപ്പിലോ കണ്ടുമുട്ടി. 2022 ഓക്ടോബർ 23 ന് നടന്ന ടി20 ലോകകപ്പ് മത്സരത്തിലെ ഇന്ത്യ - പാക് മത്സരത്തിന്റെ ടിക്കറ്റുകൾ മുഴുവനും മണിക്കൂറുകൾക്കകമാണ് വിറ്റുതീർന്നത്.

ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങൾ എല്ലായ്പ്പോഴും ഏറെ ആവേശം സൃഷ്ടിക്കുന്നതും ആരാധകർ കാത്തിരിക്കുന്ന ഒന്നു കൂടിയാണ്. ഇന്ത്യ-പാക് മത്സരങ്ങളിൽ സ്റ്റേഡിയം നിറഞ്ഞു കവിയുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചിരുന്നു.

Similar Posts