Cricket
അര്‍ഷ്ദീപ് എറിഞ്ഞിട്ട് തരിപ്പണമാക്കിയ സ്റ്റംപിന്റെ വില 24 ലക്ഷം
Cricket

അര്‍ഷ്ദീപ് എറിഞ്ഞിട്ട് തരിപ്പണമാക്കിയ സ്റ്റംപിന്റെ വില 24 ലക്ഷം

Web Desk
|
23 April 2023 7:14 AM GMT

ഐ.പി.എല്‍ നടത്തിപ്പുകാര്‍ക്ക് ഈ നഷ്ടമുണ്ടായെങ്കിലും, ഈ മാച്ചിന് പിന്നാലെ പര്‍പ്പിള്‍ ക്യാപ് തലയില്‍ ചൂടാനായതിന്റെ സന്തോഷത്തിലാണ് അര്‍ഷ്ദീപ്

മുംബൈ: അവസാന ഓവര്‍ വരെ നീങ്ങിയ ആവേശ മാച്ചില്‍ ഇന്നലെ മുംബൈയെ തകര്‍ത്തെറിഞ്ഞത് പഞ്ചാബിന്റെ സ്വന്തം അര്‍ഷ്ദീപ് സിങ്ങായിരുന്നു. തുടക്കം മുതലേ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുത്ത അര്‍ഷ്ദീപ് അവസാന ഓവറില്‍ ശരിക്കും ഒരു മജീഷ്യനായി മാറുകയായിരുന്നു.

215 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ സമയത്താണ് സമീപകാലത്തെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളിങ്ങുമായി അര്‍ഷ്ദീപ് എത്തിയത്.

ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ വെറും ഒരു റണ്‍സ് മാത്രം വഴങ്ങിയ അര്‍ഷ്ദീപ് മൂന്നാമത്തെയും നാലാമെത്തെയും ബോളുകളില്‍ സ്റ്റംപ് തെറിപ്പിച്ചായിരുന്നു മുംബൈ താരങ്ങളെ മടക്കിയയച്ചത്. തിലക് വര്‍മയും നേഹല്‍ വദേരയുമാണ് അര്‍ഷ്ദീപിന്റെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ പകച്ചുപോയത്.

ഇവര്‍ മാത്രമല്ല, അര്‍ഷ്ദീപിന്റെ കൂറ്റന്‍ ഏറിന് മുന്നില്‍ തകര്‍ന്ന് തരിപ്പണമായ സ്റ്റംപ് കണ്ട കാണികളും ഞെട്ടിത്തരിച്ചു. ആ സ്റ്റംപിന്റെ വില കേട്ടതോടെ ആ ഞെട്ടലിന്റെ ആഴം വീണ്ടും കൂടി. 24 ലക്ഷം വിലയുള്ള സ്റ്റംപാണ് അര്‍ഷ്ദീപ് പന്ത് കൊണ്ട് വെട്ടിക്കൂട്ടിയത്.

ഐ.പി.എല്‍ നടത്തിപ്പുകാര്‍ക്ക് ഈ നഷ്ടമുണ്ടായെങ്കിലും, ഈ മാച്ചിന് പിന്നാലെ പര്‍പ്പിള്‍ ക്യാപ് തലയില്‍ ചൂടാനായതിന്റെ സന്തോഷത്തിലാണ് അര്‍ഷ്ദീപ്.

മുംബൈയുമായുള്ള മാച്ചില്‍ നാല് വിക്കറ്റെടുത്ത അര്‍ഷ്ദീപ്, നാല് ഓവറില്‍ വെറും 29 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ആ നേട്ടം കൊയ്തത്. ഇതോടെ 7 മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റോടെ പോയിന്റ് ടേബിളില്‍ താരം മുന്നിലെത്തുകയായിരുന്നു.

Similar Posts