Cricket
Ticket sales starts today at the Karivattam Stadium for India-Australia T20 match
Cricket

ഇന്ത്യ- ഓസീസ് ടി-20 മത്സരം; കാര്യവട്ടം സ്റ്റേഡിയത്തിൽ ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും

Web Desk
|
21 Nov 2023 2:04 AM GMT

ഇന്ന് വൈകിട്ട് ചലച്ചിത്രതാരം കീര്‍ത്തി സുരേഷ് ഉദ്ഘാടനം നിര്‍വഹിക്കും.

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഇന്ത്യ- ആസ്ത്രേലിയ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും. വില്‍പനയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് ചലച്ചിത്രതാരം കീര്‍ത്തി സുരേഷ് നിര്‍വഹിക്കും.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ചടങ്ങിന്റെ ഭാഗമാകും. 26ാം തീയതിയാണ് ആസ്ത്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ട്വന്റി- ട്വന്റി മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മറ്റന്നാള്‍ വിശാഖപട്ടണത്ത് നടക്കും.

സൂര്യകുമാർ കുമാർ യാദവാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നായകൻ. പതിനഞ്ചംഗ ടീമിൽ സഞ്ജുവിനെ ഇത്തവണയും ഉൾപ്പെടുത്തിയില്ല.

നവംബർ 23നാണ് ആദ്യ മത്സരം. ലോകകപ്പിനിടെ പരിക്കേറ്റ ഹർദിക് പാണ്ഡ്യയെയും പരിഗണിച്ചിട്ടില്ല. യുവതാരം ഋതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റൻ. അവസാന് രണ്ട് ടി20 മത്സരങ്ങൾക്കുള്ള ടീമിൽ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും.



Similar Posts