Cricket
Today, India will play the second match of the T20I series against Ireland
Cricket

ആദ്യ കളിയിൽ ഇന്ത്യക്ക് മഴ വിജയം; അയർലാൻഡിനെതിരെയുള്ള രണ്ടാം ടി20 ഇന്ന്

Sports Desk
|
20 Aug 2023 10:34 AM GMT

ഇന്ത്യ 1-0ത്തിന് പരമ്പരയിൽ മുന്നിട്ടു നിൽക്കുകയാണ്

ഡബ്ലിൻ: അയർലൻഡിനെതിരായ ടി20 പരമ്പരയിൽ മഴ വില്ലനായ ആദ്യ മത്സരത്തിൽ രണ്ട് റൺസ് ജയം നേടിയ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ആദ്യ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ജയിച്ച ഇന്ത്യ 1-0ത്തിന് പരമ്പരയിൽ മുന്നിട്ടു നിൽക്കുകയാണ്. ഇന്ന് വിജയിച്ചാൽ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ കഴിയും. ഡബ്ലിനിലെ മലാഹിഡെ ക്രിക്കറ്റ് ക്ലബിന്റെ ദി വില്ലേജ് ഗ്രൗണ്ടിൽ തന്നെയാണ് മത്സരം. ഇന്ത്യൻ സമയം വൈകീട്ട് എഴരയ്ക്കാണ് മത്സരം തുടങ്ങുക. സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും കാണാം.

ബാറ്റർമാർക്ക് മേൽക്കൈയുള്ളതാണ് ദി വില്ലേജിലെ പിച്ച്. എന്നാൽ തുടക്കത്തിൽ പേസർമാരെ പിന്തുണക്കും. പക്ഷേ പിന്നീട് ബാറ്റർമാരെയാണ് പിച്ച് തുണക്കുക. അതിനാൽ ടോസ് നേടുന്ന നായകൻ ബൗളിംഗ് തിരഞ്ഞെടുക്കും. കഴിഞ്ഞ കളിയിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറ ബൗളിംഗ് തിരഞ്ഞെടുക്കുകകയായിരുന്നു. ആദ്യ ഓവറിൽ കേവലം നാലു റൺസ് വിട്ടുനൽകി രണ്ട് വിക്കറ്റ് വീഴ്ത്തിയ താരം മാൻ ഓഫ് ദി മാച്ചാകുകയും ചെയ്തു.

അയർലാൻഡ് സാധ്യത സംഘം:

പോൾ സ്റ്റിർലിംഗ്, ആൻഡ്രോ ബൽബിർണി, ലോർകാൻ ടക്കർ (വിക്കറ്റ് കീപ്പർ), ഹാരി ടെക്ടർ, കേർടിസ് കാംഫർ, ജോർജ് ഡോക്രൽ, മാർക് അഡൈർ, ബാരി മകാർത്തി, ക്രെയ്ഗ് യംഗ്, ജോഷ്വ ലിറ്റിൽ, ബെഞ്ചമിൻ വൈറ്റ്.

ഇന്ത്യ സാധ്യത സംഘം:

റുതുരാജ് ഗെയ്ക്ക് വാദ്, യശ്വസി ജയ്‌സ്വാൾ(വിക്കറ്റ് കീപ്പർ), തിലക് വർമ, റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ഡൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിംഗ്, ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), രവി ബിഷ്‌ണോയി.

രാജകീയം ബുംറ; ആദ്യ വിജയം ഇങ്ങനെ...

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ബുംറ, ആദ്യ മത്സരത്തിലെ തന്റെ പ്രകടനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചു. പതിനൊന്ന് മാസത്തെ ഇടവേളയൊന്നും തന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് തെളിയിച്ചാണ് ക്യാപ്റ്റൻ ജസ്പ്രീത് ബുറ ഇന്ത്യയുടെ ബൗളിങ്ങിന് തുടക്കം കുറിച്ചത്.

ജസ്പ്രീത് ബുംറക്കൊപ്പം പ്രസിദ്ധ് കൃഷ്ണ കൂടി ചേർന്നതോടെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലാൻഡ് മുൻ നിര വേഗത്തിൽ കൂടാരം കയറി. മധ്യനിരയിൽ കേർടിസ് കാംഫെറും വാലറ്റത്തു പുറത്താകാതെ അർധ സെഞ്ച്വറി നേടിയ ബേരി മക്കാർത്തിയുമാണ് അയലാൻഡിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. നാല് ഓവറിൽ വെറും 24 റൺസ് വിട്ടുകൊടുത്തായിരുന്നു ബുംറയുടെ രണ്ട് വിക്കറ്റ് പ്രകടനം. കളിയിലെ താരവും ബുംറ തന്നെ.

140 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ ഋതുരാജ് ഗെയ്കവാദ് സഖ്യം നൽകിയത്. ആറ് ഓവറിൽ അഞ്ച് ഓവറിൽ രണ്ടിന് 47 എന്ന നിലയിൽ നിൽക്കുമ്പോൾ മഴയെത്തി. തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീണെങ്കിലും മികച്ച റൺറേറ്റ് ഉണ്ടായിരുന്ന ഇന്ത്യ മഴ നിയമപ്രകാരം രണ്ട് റൺസിന് വിജയിക്കുകയായിരുന്നു.

ടീം സ്‌കോർ 46ൽ നിൽക്കെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 24 റൺസെടുത്ത ജയ്സ്വാളിനെ ക്രൈഗാണ് മടക്കിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ തിലക് വർമ്മയേയും ക്രൈഗ് മടക്കി. അതോടെ ഇന്ത്യ 46ന് രണ്ട് എന്ന നിലയിൽ എത്തി. സഞ്ജു സാംസൺ ഒരു റൺസെടുത്തെങ്കിലും മഴ എത്തി. ഋതുരാജ് ഗെയിക് വാദായിരുന്നു മറ്റൊരു എൻഡിൽ. 19 റൺസാണ് ഗെയിക്വാദ് നേടിയിരുന്നത്. പരമ്പരയിലെ മൂന്നാം ടി20 ഇതേ വേദിയിൽ ആഗസ്ത് 23ന് നടക്കും.

Today, India will play the second match of the T20I series against Ireland

Similar Posts