Cricket
താങ്കളും വേൾഡ്കപ്പ് നഷ്ടപ്പെടുത്തിയിട്ടില്ലേ; കോഹ്ലിയെ മാറ്റിയതിൽ ഗാംഗുലിക്കെതിരെ ആരാധകർ
Cricket

'താങ്കളും വേൾഡ്കപ്പ് നഷ്ടപ്പെടുത്തിയിട്ടില്ലേ'; കോഹ്ലിയെ മാറ്റിയതിൽ ഗാംഗുലിക്കെതിരെ ആരാധകർ

Web Desk
|
9 Dec 2021 11:50 AM GMT

ക്യാപ്റ്റൻസി മാറ്റം കോഹ്ലിയുടെ സമ്മതത്തോടെയല്ലെന്ന റിപ്പോർട്ടുകൾ ശക്തമാണ്.

വിരാട് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതിൽ ബിസിസിഐക്ക് എതിരെ ആരാധകർ. കോഹ്‌ലിയെ അപമാനിക്കുകയാണ് ബിസിസിഐ ചെയ്‌തെതെന്നാണ് ആരാധകരുടെ പ്രതികരണം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ പരിഹസിച്ചും ആരാധകർ രംഗത്തെത്തി. താങ്കളും വേൾഡ്കപ്പ് നഷ്ടപ്പെടുത്തിയിട്ടില്ലേ എന്ന് ചോദിച്ചായിരുന്നു ആരാധകരുടെ ട്വീറ്റ്.

സൗത്ത് ആഫ്രിക്കൻ പര്യാടനത്തിൽ ഏകദിന ടീമുകളെ നയിക്കുക രോഹിത് ശർമയാവും. ക്യാപ്റ്റൻസി മാറ്റം കോഹ്ലിയുടെ സമ്മതത്തോടെയല്ലെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ടി20 നായക സ്ഥാനം രാജിവയ്ക്കുമ്പോൾ 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയെ നയിക്കാനുള്ള താൽപര്യം കോഹ്‌ലി വ്യക്തമാക്കിയിരിക്കുന്നു.

ആരാധകരെ കൂടുതൽ അലോസരപ്പെടുത്തിയത് ബിസിസിഐയുടെ പ്രഖ്യാപനമാണ്. ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയും മിസ്റ്റർ രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചു എന്നായിരുന്നു ട്വീറ്റ്.

ഏകദിന ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കാൻ 48 മണിക്കൂർ സമയം കോഹ്‌ലിക്ക് ബിസിസിഐ നൽകിയിരുന്നുവെന്നാണ് സൂചന. എന്നാൽ കോഹ്‌ലി രജി പ്രഖ്യാപനം നടത്താതെ വന്നതോടെ 49 -ാമത്തെ മണിക്കൂറിൽ ബിസിസിഐ ക്യാപ്റ്റനെ മാറ്റുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായതോടെ ബിസിസിഐയും കോഹ്ലിയും രണ്ട് തട്ടിലാവുകയായിരുന്നു. ഭിന്നത പ്രകടിപ്പിക്കാനുള്ള ആദ്യത്തെ അവസരത്തിൽ തന്നെ അത് വ്യക്തമാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രോഹിത് ഉപനായക സ്ഥാനത്തുമെത്തി. ഒപ്പം താരത്തെ ഏകദിന ക്യാപ്റ്റനായും ബിസിസിഐ പ്രഖ്യാപിച്ചു.

തീരുമാനത്തെക്കുറിച്ച് കോഹ്ലിയെ നേരത്തെ അറിയിച്ചിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. ഇത് കീഴ്വഴക്കങ്ങളെ അട്ടിമറിച്ച ഒന്നായിരുന്നു. ടി20 ക്യാപ്റ്റൻ സ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് മുൻപ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ബോർഡ് സെക്രട്ടറി ജയ് ഷാ എന്നിവരുമായി കോഹ്ലി ചർച്ച നടത്തിയിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഉപേക്ഷിച്ചതും കോഹ്ലിയുടെ വ്യക്തിപരമായ തീരുമാനമായിരുന്നു. കോഹ് ലിയുടെ സ്ഥാനത്തിന് ഉറപ്പു നഷ്ടപ്പെട്ടതിന്റെ ആദ്യ സൂചനകളായിരുന്നു മുൻ നായകൻ എം.എസ്.ധോണിയെ ട്വന്റി 20 ലോകകപ്പിൽ ടീമിന്റെ ഉപദേശകനായി നിയമിച്ചത്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Similar Posts