Cricket
വരുൺ ചക്രവർത്തിയില്ല; അശ്വിൻ നീല ജേഴ്‌സിയണിയുന്നത് നാലുവർഷത്തിന് ശേഷം
Cricket

വരുൺ ചക്രവർത്തിയില്ല; അശ്വിൻ നീല ജേഴ്‌സിയണിയുന്നത് നാലുവർഷത്തിന് ശേഷം

Sports Desk
|
3 Nov 2021 3:00 PM GMT

ഇടതു കാലിലെ പേശിവേദനയാണ് വരുൺ ടീമിലില്ലാത്തതിന് കാരണമെന്ന് ബി.സി.സി.ഐ

ടി20 ലോകകപ്പിൽ ആദ്യ രണ്ടു മത്സരങ്ങളും കളിച്ച നിഗൂഢ സ്പിന്നർ വരുൺ ചക്രവർത്തി അഫ്ഗാനിസ്താനെതിരെയുള്ള മത്സരത്തിനില്ല. ഇടതു കാലിലെ പേശിവേദനയാണ് വരുൺ ടീമിലില്ലാത്തതിന് കാരണമെന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്. അബൂദബിയിൽ നടക്കുന്ന നിർണായക മത്സരത്തിൽ രവിചന്ദ്രൻ അശ്വിനാണ് വരുൺ ചക്രവർത്തിക്ക് പകരമിറങ്ങുന്നത്. നാലു വർഷത്തിന് ശേഷമാണ് അശ്വിൻ നീലജേഴ്‌സിയിൽ വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാനിറങ്ങുന്നത്. 2017 ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ അശ്വിൻ അവസാന വൈറ്റ് ബോൾ ക്രിക്കറ്റ് കളിച്ചത്.

ടി20 ലോകകപ്പിൽ വരുൺ കളിച്ച മത്സരങ്ങളിൽ അത്ര മികച്ച പ്രകടനമല്ല നടത്തിയത്. പാക്കിസ്താനെതിരെയുള്ള മത്സരത്തിൽ നാല് ഓവർ എറിഞ്ഞ് 33 റൺസ് വിട്ടകൊടുത്ത താരം വിക്കറ്റൊന്നും വീഴ്ത്തിയില്ല. ന്യൂസിലാൻഡിനെതിരെ നാലു ഓവർ എറിഞ്ഞിട്ടും വിക്കറ്റ് നേടാനായില്ല. 23 റൺസ് വിട്ടുകൊടുത്തു.

Similar Posts