ലോർഡ്സിലെ പച്ചപ്പുൽ മൈതാനം കോലിക്ക് ഇതുവരെ സമ്മാനിച്ചത് അത്ര സുഖകരമായ ഓർമകളല്ല; ലോർഡ്സിൽ കോലിയുടെ ശരാശരി 16.25 മാത്രം
|ഫോമിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന കോലിയെ സംബന്ധിച്ചിടത്തോളം ലോർഡ്സിലെ ഈ മോശം റെക്കോർഡ് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് ക്രിക്കറ്റിന്റെ മെക്കയിൽ- ലോർഡ്സിൽ ഇന്ത്യ ഇറങ്ങുമ്പോൾ ഇന്ത്യയെ പ്രത്യേകിച്ചും ഇന്ത്യൻ നായകൻ വിരാട് കോലിയെ തുറിച്ചു നോക്കുന്ന ഒരു കണക്കുണ്ട്. നിലവിൽ ലോകത്തെ തന്ന ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളായ വിരാട് കോലിക്ക് തലവേദന സൃഷ്ടിക്കുന്ന ആ കണക്ക് ഇതാണ്. വെറും 16.25 മാത്രമാണ് ലോർഡ്സിൽ കോലിയുടെ ആവറേജ്. നാല് ഇന്നിങ്സുകളിൽ നിന്ന് 65 റൺസ് മാത്രമാണ് കോലിക്ക് ലോർഡ്സിൽ നിന്ന് നേടാനായത്. ലോർഡ്സിലെ പച്ചപ്പുൽ മൈതാനം കോലിക്ക് ഇതുവരെ സമ്മാനിച്ചത് അത്ര സുഖകരമായ ഓർമകളല്ല.
ഫോമിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന കോലിയെ സംബന്ധിച്ചിടത്തോളം ലോർഡ്സിലെ ഈ മോശം റെക്കോർഡ് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും.
ഏത് പ്രതികൂല സാഹചര്യത്തിലും മികച്ച രീതിയിൽ പിടിച്ചു നിന്ന് അത്ഭുതകരമായി തിരിച്ചുവരാൻ ശേഷിയുള്ള കോലിയുടെ പ്രതിഭയ്ക്ക് മുന്നിൽ ലോർഡ്സിലെ ഈ മോശം റെക്കോർഡും വഴിമാറുമെന്ന് പ്രതീക്ഷിക്കാം.
അതേസമയം കോലിയുടെ ടെസ്റ്റ് കരിയറിലെ റെക്കോർഡ് ഇത്തരത്തിൽ എല്ലാ പ്രതിബന്ധങ്ങളെയും ഇല്ലാതാക്കുന്നതാണ്. 51.69 ആണ് കോലിയുടെ ടെസ്റ്റ് ശരാശരി. 156 ഇന്നിങ്സുകളിൽ നിന്നായി 7547 റൺസ് വെള്ള ജേഴ്സിയിൽ കോലി അടിച്ചുകൂട്ടിയിട്ടുണ്ട്.
രണ്ടാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിങിനിറങ്ങിയ ഇന്ത്യ 16 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റൊന്നും നഷ്ടമാകാതെ 38 റൺസ് എന്ന നിലയിലാണ്. 29 റൺസുമായി രോഹിത് ശർമയും 8 റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ.