Cricket
നൂറു ടെസ്റ്റ് കളിക്കുമെന്ന് ഒരിക്കലും കരുതിയില്ല: വിരാട് കോഹ്‌ലി
Cricket

നൂറു ടെസ്റ്റ് കളിക്കുമെന്ന് ഒരിക്കലും കരുതിയില്ല: വിരാട് കോഹ്‌ലി

Sports Desk
|
3 March 2022 3:04 PM GMT

നൂറാം ടെസ്റ്റ് കളിക്കുന്ന 12ാം ഇന്ത്യൻ താരമായ കോഹ്‌ലി ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലും നേടിയത് നാലും 15 ഉം റൺസായിരുന്നു

സത്യസന്ധ്യമായി പറഞ്ഞാൽ കരിയറിൽ നൂറു ടെസ്റ്റുകൾ കളിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ഇതൊരു ദീർഘയാത്രയായിരുന്നെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ വിരാട് കോഹ്‌ലി. ബിസിസിഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കോഹ്‌ലിയുടെ പ്രതികരണം. ഈ മുഹൂർത്തം തനിക്കും കുടുംബത്തിനും കോച്ചിനും അമൂല്യ നിമിഷമാണെന്നും നൂറു ടെസ്റ്റുകൾ കളിക്കുന്ന 12ാം ഇന്ത്യൻ താരം പറഞ്ഞു.

2011 ജൂണിൽ ജമൈയ്ക്കയിൽ വെസ്റ്റിൻഡീസിനെതിരേയായിരുന്നു കോഹ്‌ലിയുടെ അരങ്ങേറ്റം. ആദ്യ ടെസ്റ്റിൽ 10ഉം 15ഉം ആയിരുന്നു കോഹ്‌ലി നേടിയത്. തുടർന്ന് ഇതുവരെ 99 മത്സരങ്ങളിൽ നിന്ന് 50.39 ശരാശരയിൽ 7962 റൺസാണ് താരത്തിന്റെ സമ്പാദ്യം. 254 നോട്ടൗട്ട് ആണ് ഉയർന്ന സ്‌കോർ. 27 സെഞ്ചുറികളും 28 അർധസെഞ്ചുറികളും കോഹ്‌ലിയുടെ പേരിലുണ്ട്. വെള്ളിയാഴ്ച ശ്രീലങ്കക്കെതിരെയാണ് കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് നടക്കുന്നത്.

നൂറ് ടെസ്റ്റ് തികച്ചത് ആരൊക്കെ?

കോഹ്‌ലിക്ക് മുമ്പ് 11 താരങ്ങൾ നൂറു ടെസ്റ്റ് തികച്ചിട്ടുണ്ട്. സുനിൽ ഗവാസ്‌കൾ, ദിലീപ് വെങ് സർക്കാർ, കപിൽദേവ്, സച്ചിൻ ടെണ്ടുൽക്കാർ, അനിൽ കുംബ്ല, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണൻ, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇഷാന്ത് ശർമ എന്നിവരാണ് ഇതിന് മുമ്പ് 100 ടെസ്റ്റിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞവർ.

മത്സരത്തിൽ 50% കാണികളെ അനുവദിക്കും

മൊഹാലിയിലെ പിസിഎഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ മാർച്ച് നാലിന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ കാണികൾ ഉണ്ടാകും. ടീം ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്‌ലിയുടെ നൂറാം ടെസ്റ്റാണ് ഇത്. പ്രിയ താരത്തിന് പിന്തുണയേകാൻ ആരാധകർ ഗ്യാലറിയിലെത്തും. മത്സരത്തിൽ 50% കാണികളെ അനുവദിക്കും എന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

നേരത്തെ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങൾ ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. കോഹ്‌ലിക്ക് പിന്തുണ അറിയിക്കാൻ മൊഹാലിയിൽ അണിനിരക്കാൻ കോഹ്ലി ആരാധകർ തയ്യാറെടുത്ത് മുന്നൊരുക്കങ്ങളും നടത്തവെയാണ് അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടത്തുകയെന്ന പ്രഖ്യാപനം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നടത്തിയത്. മൊഹാലിയിലും പരിസരത്തുമുള്ള കോവിഡ്-19 കേസുകളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.

ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ത്യ മൊഹാലിയിൽ കളിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. ബെംഗളൂരുവിൽ സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു. മൊഹാലി ടെസ്റ്റിന്റെ ടിക്കറ്റുകൾ നാളെ മുതൽ ഓൺലൈൻ ആയി ലഭ്യമാകും. കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് രോഹിത് ശർമ്മയുടെ ക്യാപ്റ്റനായുള്ള ടെസ്റ്റ് അരങ്ങേറ്റം കൂടിയാണ്.

former India captain and star batsman Virat Kohli has said that he never thought he would play 100 Tests in his career and that it was a long journey.

Similar Posts