Cricket
എക്‌സ്ട്രാ ബാറ്റ്‌സ്മാനൊന്നും വേണ്ട, അതിൽ വലിയ കാര്യമില്ല: വിരാട് കോലി
Cricket

'എക്‌സ്ട്രാ ബാറ്റ്‌സ്മാനൊന്നും വേണ്ട, അതിൽ വലിയ കാര്യമില്ല': വിരാട് കോലി

Web Desk
|
29 Aug 2021 7:59 AM GMT

എക്‌സ്ട്രാ ബാറ്റ്‌സ്മാനെ ഉൾപ്പെടുത്തുന്നതിനോട് യോജിപ്പില്ല. തോൽവി ഒഴിവാക്കുകയോ ജയിക്കാൻ ശ്രമിക്കുകയോ ആണ് നമുക്ക് ചെയ്യാനാവുക. ഇത്ര തന്നെ ബാറ്റ്‌സ്മാനെ വെച്ച് മുമ്പ് മത്സരം സമനിലയിലാക്കിയിട്ടുണ്ടെന്നും കോലി

എക്‌സ്ട്രാ ബാറ്റ്‌സ്മാനെ ഉൾപ്പെടുത്തി ടീമിൽ മാറ്റം വരുത്താൻ താൽപര്യമില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ലീഡ് ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്‌സനും 76 റൺസിനും തോറ്റതിന് പിന്നാലെയായിരുന്നു കോലിയുടെ പ്രതികരണം. ബാറ്റ്‌സ്മാന്മാരുടെ ദയനീയ പ്രകടനമാണ് രണ്ട് ഇന്നിങ്‌സിലും ഇന്ത്യയെ കുഴക്കിയത്.

എക്‌സ്ട്രാ ബാറ്റ്‌സ്മാനെ ഉൾപ്പെടുത്തുന്നതിനോട് യോജിപ്പില്ല. തോൽവി ഒഴിവാക്കുകയോ ജയിക്കാൻ ശ്രമിക്കുകയോ ആണ് നമുക്ക് ചെയ്യാനാവുക. ഇത്ര തന്നെ ബാറ്റ്‌സ്മാനെ വെച്ച് മുമ്പ് മത്സരം സമനിലയിലാക്കിയിട്ടുണ്ടെന്നും കോലി കൂട്ടിച്ചേർത്തു. മുൻനിരയിലെ ആറോ ഏഴോ ബാറ്റ്‌സ്മാന്മാർ പരാജയപ്പെട്ടാൽ എക്‌സ്ട്രാ ബാറ്റ്‌സ്മാനായി വരുന്നയാളിന് ഒന്നും ചെയ്യാൻ കഴിയില്ല. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ അഭിമാനം തോന്നണമെന്നും കോലി കൂട്ടിച്ചേർത്തു.

വിക്കറ്റ് കീപ്പർ ഉൾപ്പെടെ ഏഴ് ബാറ്റ്‌സ്മാന്മാരാണ് ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്കായി ഇറങ്ങിയത്. ലോർഡ്‌സ് ടെസ്റ്റിലെ വിജയഫോർമുല തന്നെ ഇന്ത്യ നിലനിർത്തുകയായിരുന്നു. നാല് പേസർമാരാണ് ഇന്ത്യക്കായി എറിഞ്ഞത്. രവീന്ദ്ര ജഡേജയായിരുന്നു ഏക സ്പിൻ ബൗളർ. അതേസമയം സെപ്തംബർ രണ്ടിന് ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യ മാറ്റങ്ങൾ വരുത്തിയേക്കും. ബൗളിങ് വകുപ്പിലായിരിക്കും ഇന്ത്യയുടെ മാറ്റങ്ങൾ.

ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ 354 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. 91 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന ചേതേശ്വര്‍ പൂജാരയിലും വിരാട് കോലിയിലുമായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ തലേന്നത്തെ സ്‌കോറിനോട് ഒറു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കാതെ പൂജാരയെ(91) വിക്കറ്റിന് മുന്നില്‍ കുടുക്കി റോബിന്‍സണ്‍ ഇന്ത്യക്ക് ആദ്യപ്രഹരമേല്‍പ്പിക്കുകയായിരുന്നു. കോലിയും വീണതോടെ ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണമായി.

Related Tags :
Similar Posts