![കണക്കിലെന്തിരിക്കുന്നു; പത്താം ക്ലാസ് മാർക്ക് ഷീറ്റ് പുറത്തുവിട്ട് വിരാട് കോഹ്‌ലി കണക്കിലെന്തിരിക്കുന്നു; പത്താം ക്ലാസ് മാർക്ക് ഷീറ്റ് പുറത്തുവിട്ട് വിരാട് കോഹ്‌ലി](https://www.mediaoneonline.com/h-upload/2023/03/30/1360055-koo-post.webp)
കണക്കിലെന്തിരിക്കുന്നു; പത്താം ക്ലാസ് മാർക്ക് ഷീറ്റ് പുറത്തുവിട്ട് വിരാട് കോഹ്‌ലി
![](/images/authorplaceholder.jpg?type=1&v=2)
2023ലെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പലരും കാത്തിരിക്കവേ വിരാട് കോഹ്‌ലിയുടെ മാർക്ക് ഷീറ്റ് അവർക്ക് പ്രചോദനം നൽകുന്നതാണ്
സ്‌കൂളുകളിൽ പരീക്ഷക്കാലമാണ്. കുട്ടികളൊക്കെ മാർക്കെത്ര കിട്ടുമെന്ന ആകുലതയിലാണ്. ഈ സമയത്ത് പത്താം ക്ലാസിലെ ഒരു മാർക്ക് ഷീറ്റ് പുറത്തുവന്നിരിക്കുന്നു. മറ്റാരുടേതുമല്ല, ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോഹലിയുടെ മാർക്ക് ഷീറ്റാണ് ഇൻറർനെറ്റിൽ വൈറലായിരിക്കുന്നത്. സമൂഹമാധ്യമമായ 'കൂ'വിൽ അദ്ദേഹം തന്നെയാണത് പങ്കുവെച്ചത്. 'നിങ്ങളുടെ മാർക്ക് ഷീറ്റിൽ വളരെ കുറച്ച് ചേർക്കപ്പെട്ടത്, നിങ്ങളുടെ കാരക്ടറിൽ ഏറെ ചേർക്കപ്പെടുന്നത് എത്ര രസകരമാണ്' എന്ന കുറിപ്പോടെയാണ് അദ്ദേഹം മാർക്ക് ഷീറ്റ് പങ്കുവെച്ചത്. കായികത്തെ ഒരു വിഷയമായി ഉൾപ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം കുറിച്ചു.
ക്രിക്കറ്റിൽ ഇന്ത്യയുടെ റൺമെഷീനാണെങ്കിലും കണക്കിൽ അത്രകണ്ട് മാർക്ക് വാരിക്കൂട്ടാൻ സ്‌കൂൾ കാലത്ത് കോഹ്‌ലിക്കായിരുന്നില്ല. ഇക്കാര്യം അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. നിലവിൽ പുറത്തുവിട്ട മാർക്ക്ഷീറ്റിൽ 51 മാർക്കുമായി സി 2 ഗ്രേഡാണ് അദ്ദേഹത്തിന് കണക്കിലുള്ളത്. ഇംഗ്ലീഷിൽ 83 മാർക്കുമായി എ 1 ഗ്രേഡുണ്ട്. 34കാരനായ താരം 2004ലാണ് പത്താം ക്ലാസ് പൂർത്തിയാക്കിയത്.
2023ലെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പലരും കാത്തിരിക്കവേ വിരാട് കോഹ്‌ലിയുടെ മാർക്ക് ഷീറ്റ് അവർക്ക് പ്രചോദനം നൽകുന്നതാണ്. കടലാസിലെ കണക്കുകൾക്ക് അപ്പുറം കഠിനാധ്വാനത്തിന് ജീവിതത്തിലെ കണക്കുകൾ വിജയിപ്പിക്കാനാകുമെന്ന പ്രത്യാശയും നൽകുന്നതാണ്. ട്വിറ്ററിലും കൂവിലും കോഹ്‌ലിയുടെ മാർക്ക് ഷീറ്റ് വൈറലാണ്.
Virat Kohli posted his 10th class mark sheet