ഇതുകൊണ്ട് തീർന്നില്ല, ലക്ഷ്യം ഇന്ത്യക്കായി ലോകകപ്പ് നേട്ടം: ഹാർദ്ദിക് പാണ്ഡ്യ
|ഏറ്റവും കൂടുതൽ ഐപിഎൽ കിരീടം നേടുന്ന താരങ്ങളുടെ പട്ടികയിൽ മഹേന്ദ്ര സിങ് ധോണിയെ പാണ്ഡ്യ മറികടന്നു
ഐപിഎല്ലിൽ ക്യാപ്റ്റൻസി ലഭിച്ച ആദ്യ സീണണിൽ തന്നെ കിരീടം ഉയർത്താൻ സാധിച്ച താരമാണ് ഹാർദ്ദിക് പാണ്ഡ്യ. എന്നാൽ തന്റെ ലക്ഷ്യം ഇന്ത്യയുടെ ലോകകകപ്പ് നേട്ടമാണെന്ന് താരം പറയുന്നു. തന്റെ ലോംഗ് ടേം, ഷോർട് ടേം ഗോൾ ഇത് മാത്രമാണെന്നും ഹാർദ്ദിക് വ്യക്തമാക്കി.
ഇന്ത്യക്കായി ലോകകപ്പ് നേടികൊടുക്കാൻ തന്റെ സർവ്വ കഴിവുകളും പുറത്തെടുത്ത് ലക്ഷ്യത്തിനായി പ്രവർത്തിക്കുമെന്നും ഹാർദ്ദിക് പറഞ്ഞു. മൂന്ന് ലോകകപ്പുകളിൽ മികച്ച പ്രകടനം താരം പുറത്തെടുത്തുവെങ്കിലും ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുക്കുവാൻ താരത്തിന് സാധിച്ചിരുന്നില്ല.
രാജസ്ഥാനെതിരരെയുള്ള ഐപിഎൽ ഫൈനലിൽ ഹാർദ്ദിക് ബൗളിംഗിൽ 17 റൺസ് വിട്ട് നൽകി 3 വിക്കറ്റ് നേടിയപ്പോൾ 34 റൺസ് ബാറ്റുകൊണ്ടും സംഭാവന ചെയ്തു. ഡേവിഡ് മില്ലർ, ശുഭ്മൻ ഗിൽ എന്നിവരും തിളങ്ങിയപ്പോൾ അനായാസ വിജയമാണ് ഹാർദ്ദിക്കിന്റെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.
അതേസമയം, ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരങ്ങളുടെ പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ പാണ്ഡ്യ മറികടന്നു. ഗുജറാത്ത് ടൈറ്റൻസിന്റെ കിരീടം ഹർദിക് പാണ്ഡ്യയുടെ അഞ്ചാമത്തെ ഐ.പി.എൽ കിരീടാമായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ കൂടെ ഹർദിക് പാണ്ഡ്യ നേരത്തെ നാല് കിരീടങ്ങൾ നേടിയിരുന്നു.
ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് നാല് ഐ.പി.എൽ കിരീടങ്ങളാണുള്ളത്. ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടങ്ങളുടെ നേടിയവരുടെ പട്ടികയിൽ പാണ്ഡ്യ രണ്ടാം സ്ഥാനത്താണ്. കിറോൺ പൊള്ളാർഡ്, അമ്പാട്ടി റായ്ഡു എന്നിവരാണ് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ മാറ്റ് താരങ്ങൾ. ആറ് ഐ.പി.എൽ കിരീടങ്ങൾ നേടിയ രോഹിത് ശർമ്മയാണ് ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടങ്ങൾ നേടിയവരിൽ ഒന്നാമൻ.