Cricket
David Warner-
Cricket

വാർണർ ഇല്ല, ഇന്ത്യക്കെതിരെയുള്ള ആസ്‌ട്രേലിയയുടെ ടി20 ടീം ആയി

Web Desk
|
21 Nov 2023 10:35 AM GMT

മാത്യു വേഡാണ് ടീമിനെ നയിക്കുന്നത്. ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയവരും ടി20ക്കുണ്ട്

മുംബൈ: ഏകദിന ലോകകപ്പിന് പിന്നാലെ ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്ന് പിന്മാറി ഡേവിഡ് വാർണർ. ഡിസംബറിൽ പാകിസ്താനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായാണ് താരം ടി20 മത്സരങ്ങളിൽ നിന്നും വിട്ട്‌നിൽക്കുന്നത്.

വാർണറെ കൂടാതെ നായകൻ പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവരും ടി20ക്ക് ഇല്ല. ടീമിനൊപ്പമുണ്ടായിരുന്ന കാമറൂൺ ഗ്രീൻ, മിച്ചൽ മാർഷ് എന്നിവരും നാട്ടിലേക്ക് മടങ്ങി.മാത്യു വേഡാണ് ടീമിനെ നയിക്കുന്നത്. ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയവരും ടി20ക്കുണ്ട്.

ഈ ലോകകപ്പിൽ വാർണർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 535 റൺസ് നേടിയ വാർണറാണ് ആസ്‌ട്രേലിയൻ നിരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. പാകിസ്താനെതിരെയുള്ള പരമ്പരയോടെ വാർണർ ടെസ്റ്റ് മത്സരങ്ങൾ മതിയാക്കുകയാണ്. ഇക്കാര്യം വാർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അരങ്ങേറ്റം നടത്തിയ ഓൾറൗണ്ടർ ആരോൺ ഹാർഡിയെ ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 23നാണ് ആദ്യമത്സരം.

പരിക്കേറ്റ സ്‌പെൻസർ ജോൺസന് പകരക്കാരനായി കെയിൻ റിച്ചാർഡ്‌സനെയും ടീമിലെടുത്തിട്ടുണ്ട്. ഏകദിന ലോകകപ്പ് കഴിഞ്ഞ് ഉടനെയാണ് ടി20 മത്സരം എങ്കിലും അടുത്ത വർഷം വെസ്റ്റ്ഇൻഡീസിലും യു.എസിലുമായി നടക്കുന്ന ടി20 ലോകകപ്പ് മുന്നിൽകണ്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗം കൂടിയാണ്.

ആസ്‌ട്രേലിയയുടെ ടീം ഇങ്ങനെ: മാത്യു വേഡ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മാറ്റ് ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, ആരോൺ ഹാർഡി, ജേസൺ ബെഹ്‌റൻഡോർഫ്, സീൻ അബോട്ട്, നഥാൻ എല്ലിസ്, കെയ്ൻ റിച്ചാർഡ്‌സൺ, ടാംവെ സാംപാത്ത, ആദം സാമ്പ, തൻവീർ സംഘ


Summary- Warner to miss T20I series against India after World Cup triumph

Similar Posts