Cricket
പന്തും രാഹുലുമല്ല, ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കേണ്ടത്: വസീം ജാഫർ പറയുന്നു...
Cricket

പന്തും രാഹുലുമല്ല, ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കേണ്ടത്: വസീം ജാഫർ പറയുന്നു...

Web Desk
|
16 Jun 2022 3:00 PM GMT

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്‍റെനായകനായി ഹാര്‍ദ്ദിക് പാണ്ഡ്യയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഭാവിയിൽ നയിക്കാൻ യോഗ്യൻ ഹാർദിക് പാണ്ഡ്യയാണെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്‍റെനായകനായി ഹാര്‍ദ്ദിക് പാണ്ഡ്യയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.

'റിഷബ് പന്തും രാഹുലുമല്ല, ഇന്ത്യൻ ടീമിനെ മുന്നോട്ടുകൊണ്ടുപോവാൻ കെൽപ്പുള്ള നായകൻ. അത് ഹാർദിക് പാണ്ഡ്യയാണ്. രോഹിത് ശർമയുടെ അഭാവത്തിൽ ഹാർദിക് തന്നെയാവണം ഇന്ത്യയെ നയിക്കേണ്ടത്'-ജാഫർ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ കെ എല്‍ രാഹുലിനെ ആയിരുന്നു നായകനായി തെരഞ്ഞെടുത്തത്. എന്നാല്‍ രാഹുല്‍ പരമ്പരക്ക് തൊട്ടുമുമ്പ് പരിക്കേറ്റ് പിന്‍മാറിയതോടെ വൈസ് ക്യാപ്റ്റനായ റിഷഭ് പന്ത് ക്യാപ്റ്റനായി. റിഷഭിന് കീഴില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റനായത്.

2022 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടത്തിലേക്ക് എത്തിച്ച ഹാർദിക്കിന്റെ നായകമികവിനെയും ജാഫർ പ്രകീർത്തിച്ചു. 'സാഹചര്യത്തിനനുസരിച്ച് കളിക്കുന്നയാളാണ് ഹാർദിക്. ഉത്തരവാദിത്തം കൂടുന്നത് അയാൾ ആസ്വദിക്കുന്നു. അങ്ങനെയുള്ളവർ ക്യാപ്റ്റൻസി പദവിയിൽ എത്തുന്നത് ടീമിന് എപ്പോഴും നല്ലതാണ്'-ജാഫർ വ്യക്തമാക്കി.

Summary- Wasim Jaffer Labels Hardik Pandya As His No.1 Captaincy Choice After Rohit Sharma

Similar Posts