ഐ.പി.എൽ ലേലത്തിനുള്ള കളിക്കാരുടെ ചുരുക്കപ്പട്ടികയിൽ പശ്ചിമബംഗാൾ കായികമന്ത്രിയും
|ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റൈസിങ് പുണെ സൂപ്പര്‍ ജയന്റ്സ്, പഞ്ചാബ് കിങ്സ് ടീമുകള്‍ക്കായി ഐപിഎല്ലില്‍ 98 മത്സരങ്ങള്‍ കളിച്ചിട്ടുള്ളയാളാണ് തിവാരി.
മുന്‍ഇന്ത്യന്‍ താരവും പശ്ചിമ ബംഗാൾ സർക്കാരിലെ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ മനോജ് തിവാരി ഈ വർഷത്തെ ഐപിഎല്‍ മെഗാലേലത്തിനുള്ള കളിക്കാരുടെ ചുരുക്കപ്പട്ടികയില്‍. 50 ലക്ഷമാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില.
ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റൈസിങ് പുണെ സൂപ്പര്‍ ജയന്റ്സ്, പഞ്ചാബ് കിങ്സ് ടീമുകള്‍ക്കായി ഐപിഎല്ലില്‍ 98 മത്സരങ്ങള്‍ കളിച്ചിട്ടുള്ളയാളാണ് തിവാരി. ഏഴ് അര്‍ധ സെഞ്ചുറികളടക്കം 1695 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2018-ല്‍ പഞ്ചാബ് ടീമിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. 2020-ലെ ലേലപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും തിവാരിയെ അത്തവണ ആരും വാങ്ങിയിരുന്നില്ല.
ഈ വർഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ബംഗാളിന്റെ 21 അംഗ സ്ക്വാഡിലും തിവാരിയുടെ പേര് ഉണ്ടായിരുന്നു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ബംഗാളിന്റെ 21 അംഗ രഞ്ജി ട്രോഫി സ്ക്വാഡിലാണ് മുപ്പത്തിയാറുകാരനായ മനോജ് തിവാരി ഇടം പിടിച്ചിരുന്നത്. ഒരു സംസ്ഥാനത്തെ കായിക മന്ത്രിയായി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുമ്പോൾ രഞ്ജി ട്രോഫി ടീമിൽ ഇടം പിടിക്കുന്ന താരമെന്ന അപൂർവ്വ നേട്ടം തിവാരിക്ക് സ്വന്തമായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ തിവാരി കഴിഞ്ഞ വർഷമാണ് ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന താരം ശിബ്പ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതു വരെ 125 മത്സരങ്ങൾ കളിച്ചിട്ടുള്ള മനോജ് തിവാരി 50.36 ബാറ്റിംഗ് ശരാശരിയിൽ 8965 റൺസാണ് നേടിയിട്ടുള്ളത്. 27 സെഞ്ചുറികളും ഈ ഫോർമ്മാറ്റിൽ താരം സ്കോർ ചെയ്തു. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 12 ഏകദിനങ്ങളും, 3 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള തിവാരി ഏറ്റവും അവസാനം ക്രിക്കറ്റ് മൈതാനത്തിറങ്ങിയത് 2020-21 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു.
IPL 2022 Auction: West Bengal sports minister Manoj Tiwary among shortlist, Arjun Tendulkar back in player pool