Cricket
ഇന്ത്യയുടെ വിൻഡീസ് പര്യടനം: സഞ്ജു സാംസൺ വീണ്ടും ഏകദിന ടീമിൽ
Cricket

ഇന്ത്യയുടെ വിൻഡീസ് പര്യടനം: സഞ്ജു സാംസൺ വീണ്ടും ഏകദിന ടീമിൽ

Sports Desk
|
6 July 2022 10:43 AM GMT

മൂന്ന് എകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് വെസ്റ്റിൻഡീസിൽ ഇന്ത്യൻ ടീം കളിക്കുക

വെസ്റ്റ്ഡീസിനെതിരായ എകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഒരു ഇടവേളക്ക് ശേഷം മലയാളി താരം സഞ്ജു വി. സാംസൺ വീണ്ടും ഏകദിന ടീമിലെത്തി. ജൂലൈ 22 മുതൽ 27 വരെ നടക്കുന്ന ഏകദിന പരമ്പരയുടെ ടീമിലേക്കാണ് സഞ്ജുവിന് വിളിയെത്തിയത്. യുവനിരയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള ടീമിനെ ശിഖർ ധവാനാണ് നയിക്കുക. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമയടക്കമുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയപ്പോൾ റിതുരാജ് ഗെയ്ക്ക്‌വാാദിനും സൂര്യ കുമാർ യാദവിനും ടീമിൽ ഇടം കിട്ടിയിട്ടുണ്ട്. മൂന്ന് എകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് ഇന്ത്യൻ ടീം വെസ്റ്റ്ഡീസിൽ കളിക്കുക.

2021 ജൂലൈ 23ന് ശ്രീലങ്കക്കെതിരെ കൊളംബോയിൽ നടന്ന മത്സരമാണ് സഞ്ജു കളിച്ച ആദ്യത്തെയും അവസാനത്തെയും ഏകദിന മത്സരം. അന്ന് താരം 46 റൺസ് നേടിയെങ്കിലും പിന്നീട് ഏകദിനത്തിൽ അവസരം കിട്ടിയില്ല.


ക്വീൻസ് പാർക്ക് ഓവൽ, പോർട്ട് ഓഫ് സ്‌പെയിൻ, ട്രിനിഡാഡ് എന്നിവിടങ്ങളിൽ നടക്കുന്ന ഏകദിന മത്സരങ്ങളിലേക്കുള്ള ടീമിനെയാണ് ആൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 ടീം പ്രഖ്യാപനത്തിന് ശേഷം സെലക്ടർമാർക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ രംഗത്ത് വന്നിരുന്നു. സഞ്ജു സാംസണെ ടി20 പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളിൽ നിന്ന് തഴഞ്ഞതിനെതിരെയായിരുന്നു ആരാധകരുടെ വിമർശനം. അയർലന്‍റിനെതിരായ രണ്ടാം മത്സരത്തിൽ അവസരം ലഭിച്ച സഞ്ജു അർധ സെഞ്ച്വറിയുമായി തകർപ്പൻ പ്രകടനം കാഴ്ച്ച വച്ചിരുന്നു.


🇮🇳 Sanju joins Skiddy and Yuzi in India's 50-over side that heads to the Windies. 🌴💗 #WIvIND | #TeamIndia | #CricketTogether | 📸: ESPNcricinfo

Posted by Rajasthan Royals on Wednesday, July 6, 2022


വിരാട് കോഹ്‍ലി അടക്കമുള്ള സീനിയർ താരങ്ങൾ മടങ്ങിയെത്തുന്നതിനാലാണ് സഞ്ജുവിന് അവസരം നഷ്ടമായിരുന്നത്. ബി.സി.സി.ഐ സഞ്ജുവിനോട് കാണിക്കുന്നത് ക്രൂരതയാണെന്നാണ് ആരാധകർ ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നത്.



ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്ക്‌വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷൻ കിഷാൻ(വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഷർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചഹൽ, അക്‌സർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷദീപ് സിങ്.




West Indies tour: Sanju Samson in Indian squad

Similar Posts