Cricket
രണ്ടാം ഏകദിനത്തിൽ സഞ്ജു കളിക്കും:  മികച്ച രീതിയിൽ തുടങ്ങി ഇന്ത്യ
Cricket

രണ്ടാം ഏകദിനത്തിൽ സഞ്ജു കളിക്കും: മികച്ച രീതിയിൽ തുടങ്ങി ഇന്ത്യ

Web Desk
|
29 July 2023 2:25 PM GMT

രോഹിത് ശർമ്മക്ക് പകരം ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. കോഹ്‌ലിയും ഇല്ല

ബ്രിഡ്ജ്ടൗൺ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. അക്സര്‍ പട്ടേലിനും അവസരം ലഭിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോലിയും കളിക്കുന്നില്ല.ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.

പത്ത് ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസെന്ന നിലയിലാണ്. ഇഷാൻ കിഷൻ(29) ശുഭ്മാൻ ഗിൽ(20) എന്നിവരാണ് ക്രീസിൽ. ആദ്യ ഏകദിനത്തിൽ കിഷൻ അർധ സെഞ്ച്വറി നേടിയിരുന്നു.

വിരാട് കോലിയുടെ പൊസിഷനായ മൂന്നാം നമ്പറിലായിരിക്കും സഞ്ജു കളിക്കുക. ആദ്യ ഏകദിനത്തില്‍ കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസ് ടീമിലും രണ്ട് മാറ്റമാണുള്ളത്. കാര്‍ട്ടി, അല്‍സാരി ജോസഫ് എന്നിവര്‍ ടീമിലിടം നേടി. വ്യാഴാഴ്ചനടന്ന ആദ്യ ഏകദിനത്തിൽ അഞ്ചുവിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശനിയാഴ്ച ഇറങ്ങുന്നത്.

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

വിന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: ഷായ് ഹോപ്(വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), കെയ്ല്‍ മെയേഴ്സ്, ബ്രാണ്ടന്‍ കിംഗ്, എലിക് അഥാന്‍സെ, ഷിമ്രോന്‍ ഹെറ്റ്മെയര്‍, കീസി കാര്‍ടി, റൊമാരിയോ ഷെഫേര്‍ഡ്, യാന്നിക് കാരിയ, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്, ഗുഡകേഷ് മോട്ടീ.

Similar Posts