ലോകകപ്പിൽ എളുപ്പത്തിൽ ജയിച്ച് കയറാൻ ഇന്ത്യ, ലക്ഷ്യം ഒന്നാം സ്ഥാനം: എതിരാളി ബംഗ്ലാദേശ്
|ബംഗ്ലാദേശാവട്ടെ അവസാനം കളിച്ച രണ്ട് മത്സരങ്ങളും തോറ്റാണ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ഉച്ചയ്ക്ക് 2 ന് പൂനെയിലാണ് മത്സരം.
പൂനെ: ലോകകപ്പില്‍ തുടർച്ചയായ നാലാം ജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങും. ആദ്യ മൂന്ന് മത്സരങ്ങളിലെ വമ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ബംഗ്ലാദേശാവട്ടെ അവസാനം കളിച്ച രണ്ട് മത്സരങ്ങളും തോറ്റാണ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ഉച്ചയ്ക്ക് 2 ന് പൂനെയിലാണ് മത്സരം.
ആദ്യ മത്സരത്തില്‍ തന്നെ ശക്തരായ ആസ്ട്രേലിയയെ 6 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ വിജയകുതിപ്പ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിനും തകർത്തു. മൂന്നാം മത്സരത്തില്‍ പാക്കിസ്ഥാനെ നേരിട്ട ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് നേടിയത്. ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത് മുൻ നിരയുടെ കൂട്ടതകർച്ചയായിരുന്നു. എന്നാൽ രണ്ടാം മത്സരത്തില്‍ കുറവ് പരിഹരിച്ചാണ് ഇന്ത്യ വിജയം നേടിയത്. ഓരോ മത്സരങ്ങൾ കഴിയുംമ്പോഴും എല്ലാ തലത്തിലും മെച്ചപ്പെട്ടാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്.
ബാറ്റിങ്ങിലോ ബൗളിംഗിലോ ഫീൽഡിംഗിലോ കാര്യമായ വെല്ലുവിളി നിലവിൽ ഇന്ത്യക്കില്ല. അതുകൊണ്ട് തന്നെ ബംഗ്ലാദേശിനെതിരെ കാര്യമായ അഴിച്ചുപണികൾക്ക് സാധ്യതയില്ല. എന്നാല്‍ മൂന്ന് മത്സരത്തിലും കളിക്കാതിരുന്ന പേസർ മുഹമ്മദ്ഷമിക്ക് അവസരം കൊടുക്കാന്‍ തീരുമാനിച്ചാൽ ഷാർദൂല്‍ ഠാക്കൂർ പുറത്തിരിക്കേണ്ടിവരും. ബാറ്റിങ്ങില്‍ അവസരം കാത്തിരിക്കുന്ന സൂര്യകുമാർ യാദവ് അവസാന 11 ല്‍ വന്നാല്‍ ശ്രേയസ് അയ്യരും പുറത്താവും.
ബംഗ്ലാദേശാവട്ടെ ആദ്യ മത്സരത്തില്‍ അഫ്ഗാനെ തോൽപ്പിച്ചതൊഴിച്ചാല് മറ്റു രണ്ട് മത്സരങ്ങളിലും വമ്പന്‍ തോല്‍വിഴാണ് വഴങ്ങിയത്. ഇഗ്ലണ്ടിനോട് 137 റണ്‍സിനും ന്യൂസിലാന്റിനോട് 8 വിക്കറ്റിനുമാണ് പരാജയപ്പെട്ടത്. മുൻ നിര തുടർച്ചയായി പരാജയപ്പെടുന്നതാണ് ബംഗ്ലാദേശിന് തലവേദനയാവുന്നത്. ഓപ്പണിംഗ് ബാറ്റർ തൻസിദ് ഹസ്സന് ഇതുവരെയും താളംകണ്ടെത്തിയിട്ടില്ല. ക്യാപ്റ്റൻ ഷക്കീബുൾ ഹസ്സൻ ബൗളിംഗിൽ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ബാറ്റിംഗില്‍ സ്ഥിരത പുലർത്താനായിട്ടില്ല.
ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന പൂനെയിലെ പിച്ചിൽ നിലവിലെ ഫോം തുടർന്നാല്‍ കാര്യമായ വെല്ലുവിളിയില്ലാതെ ഇന്ത്യയക്ക് വിജയിക്കാനാവും. എന്നാല്‍ ഇന്ത്യക്കെതിരെ അസാമാന്യ പോരാട്ട വീര്യം പുറത്തെടുക്കുന്ന പാരമ്പര്യമാണ് ബംഗ്ലാദേശനുള്ളത്. ഇക്കഴിഞ്ഞ ഏഷ്യാകപ്പിലും ഇന്ത്യയെ പരാജയപ്പെടുത്താൻ ബംഗ്ലാദേശിനായിരുന്നു. 2007ലെ ലോകകപ്പില്‍ ഇന്ത്യയ്ക്ക ഗ്രൂപ്പ് സ്റ്റേജിൽ തന്നെ മടക്ക ടിക്കറ്റ് ലഭിച്ചതും ബംഗ്ലാദേശിനോടേറ്റ പരാജയത്തോടെയായിരുന്നു. അതുകൊണ്ട് തന്നെ അയൽപക്കാര് തമ്മിലുള്ള വീറും വാശിയും ഏറുന്ന ഒരു പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നതും.