'റാഷിദിനെയും മുജീബിനെയും ലോക ക്രിക്കറ്റ് അറിയും': അഫ്ഗാനിസ്താന് നായകൻ പറയുന്നു...
|മുജീബ് ആദ്യ ടി20 മത്സരമാണ് കളിക്കുന്നത്. അതിൽ തന്നെ കളിയിലെ താരമായി തെരഞ്ഞെടുത്തു. അതിശയകരമായ കാര്യമാണിതെന്നും നബി
ലോകകപ്പ് ടി20യിൽ സ്കോട്ട്ലാൻഡിനെതിരെ തകർപ്പൻ ജയം നേടിയതിന പിന്നാലെ വിജയശിൽപ്പികളായ റാഷിദ് ഖാനെയും മുജീബ് റഹ്മാനെയും വാനോളം പുകഴ്ത്തി അഫ്ഗാനിസ്താൻ നായകൻ മുഹമ്മദ് നബി.
'ഞങ്ങൾക്ക് മികച്ച രണ്ട് സ്പിന്നർമാരുണ്ടെന്ന് ലോകത്തിന് അറിയാം. ലോകത്തിന്റെ എല്ലാ മൂലയിലും അവർ കളിച്ചിട്ടുണ്ട്. മികച്ചൊരു ടീം കോമ്പിനേഷനും ഞങ്ങൾക്കുണ്ട്'-മത്സര ശേഷം മുഹമ്മദ് നബി പറഞ്ഞു. മുജീബ് ആദ്യ ടി20 മത്സരമാണ് കളിക്കുന്നത്. അതിൽ തന്നെ കളിയിലെ താരമായി തെരഞ്ഞെടുത്തു. അതിശയകരമായ കാര്യമാണിതെന്നും നബി പറഞ്ഞു.
അതേസമയം സ്കോട്ലാന്ഡിനെതിരെയുള്ള 130 റൺസ് വിജയം അഫ്ഗാനിസ്ഥാനിലുള്ളവര്‍ക്ക് പുഞ്ചിരിക്കുവാനും ആഘോഷിക്കുവാനുമുള്ള വക നല്‍കുമെന്ന് കരുതുന്നുവെന്നായിരുന്നു റാഷിദ് ഖാന്റെ പ്രതികരണം. മുജീബ് ഉള് റഹ്മാന്റെയും റാഷിദ് ഖാന്റെയും ബൗളിങ് മികവില്‍ സ്കോട്ട്ലന്‍ഡ് താരങ്ങള്‍ക്ക് വീഴുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 9 വിക്കറ്റുകളാണ് വീഴ്ത്തിയത്.
20റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയതാണ് മുജീബ് സ്കോട്ട്ലന്‍ഡിന്റെ ചിറകരിഞ്ഞത്. റാഷിദ് ഖാന് നാല് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ നേടിയത് 190 എന്ന കൂറ്റൻ സ്കോർ. മറുപടി ബാറ്റിങിൽ സ്കോട്ട്ലാൻഡിന് 60 റൺസെടുക്കാനെ ആയുള്ളൂ. അതിനുള്ളിൽ എല്ലാവരും കൂടാരം കയറി.