മുംബൈ ഇന്ത്യൻസ് പോലെ ടീം ഇന്ത്യ ശക്തം: യുവരാജ് സിങ് പറയുന്നതിങ്ങനെയാണ്...
|ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീം, ഇന്ത്യ തന്നെയാണെന്നും എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ എന്തും സംഭവിക്കും എന്നതാണ് യാഥാര്‍ത്ഥ്യമെന്നും യുവരാജ് സിങ് വിലയിരുത്തുന്നു.
ഇന്ത്യയുടെ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഞായറാഴ്ച ആരംഭിക്കാനിരിക്കെ വിലയിരുത്തലുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീം, ഇന്ത്യ തന്നെയാണെന്നും എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ എന്തും സംഭവിക്കും എന്നതാണ് യാഥാര്‍ത്ഥ്യമെന്നും യുവരാജ് സിങ് വിലയിരുത്തുന്നു.
'ടീം ഒന്നടങ്കം മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ കിരീടം നേടാനാകൂ. ഇന്ത്യയ്ക്ക് മികച്ച ടി 20 ടീമുണ്ടെന്നാണ് എന്റെ അഭിപ്രായം. പക്ഷേ ടി 20 ഫോർമാറ്റ് വളരെ പ്രവചനാതീതമാണ്. അഞ്ച് ഓവർ വീതമുള്ള ഒരു സെഷൻ കളിയെ ഇല്ലാതാക്കും': യുവരാജ് സിങ് പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനെപ്പോലെയുള്ള ടീം കരുത്താണ് ഇന്ത്യയുടേത്. 5,6,7,8 സ്ഥാനങ്ങളില്‍ മുംബൈ ടീമില്‍ ഓള്‍റൗണ്ടര്‍മാരാണ്. അതുപോലെയാണ് ഇന്ത്യക്കും ഇടത്-വലത് കൂട്ടുകെട്ടുമുണ്ട്, മുംബൈയുടെ ഓള്‍റൗണ്ട് മികവ് പോലെയാണ് ഇന്ത്യക്കുള്ളതെന്നും യുവാരജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം നാളെ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് തന്നൊയാണ് കളിയിലും കണക്കിലും മുന്‍തൂക്കം. ചിരവൈരി പോരാട്ടത്തില്‍ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് രണ്ട് ടീമിന്റെയും ആരാധകര്‍. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഈ കണക്കുകൾ നോക്കുന്നില്ലെന്നാണ് പാകിസ്താൻ നായകൻ ബാബര്‍ അസം വ്യക്തമാക്കിയത്.
ഇതുവരെ എട്ട് തവണയാണ് ഇന്ത്യയും പാകിസ്താനും ടി20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ ഏഴ് തവണയും ഇന്ത്യ ജയിച്ചപ്പോള്‍ ഒരു തവണ ജയിക്കാന്‍ പാകിസ്താനുമായി. ടി20 ലോകകപ്പ് ചരിത്രത്തില്‍ അഞ്ച് തവണയാണ് രണ്ട് ടീമും ഏറ്റുമുട്ടിയത്. അഞ്ചിലും ജയം ഇന്ത്യക്ക്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ ഉയര്‍ത്തിയത് പാകിസ്താനെ തോല്‍പ്പിച്ചാണ്.