Cricket
അസൂയപ്പെട്ടിട്ട് എന്താണ് കാര്യം- ബാറ്റിങിൽ ചഹലിന്റെ പരിശീലനം;ബട്‌ലർക്ക് ട്രോളും
Cricket

'അസൂയപ്പെട്ടിട്ട് എന്താണ് കാര്യം'- ബാറ്റിങിൽ ചഹലിന്റെ പരിശീലനം;ബട്‌ലർക്ക് ട്രോളും

Web Desk
|
14 April 2022 1:40 PM GMT

സാധാരണ ഗതിയിൽ ബൗളിങ്ങിൽ കാര്യമായി പരിശീലനം നടത്താറുള്ള ചഹൽ ഇത്തവണ പക്ഷേ മാറ്റിപ്പിടിച്ചു

മുംബൈ: ഐപിഎല്ലിന്റെ ഈ സീസണിൽ ഇതുവരെയായി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരമാണ് രാജസ്ഥാൻ റോയൽസിന്റെ യുസ്വേന്ദ്ര ചഹൽ. എന്നാൽ വൈറലാകുന്നത് താരത്തിന്റെ ബാറ്റിങ് പരിശീലനമാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരായി ഇന്നു നടക്കുന്ന ഐപിഎൽ മത്സരത്തിനു മുന്നോടിയായുള്ള രാജസ്ഥാൻ റോയൽസ് ടീമിന്റെ പരിശീലന സെഷനിലാണ് ചഹൽ താരമായത്.

സാധാരണ ഗതിയിൽ ബൗളിങ്ങിൽ കാര്യമായി പരിശീലനം നടത്താറുള്ള ചഹൽ ഇത്തവണ പക്ഷേ മാറ്റിപ്പിടിച്ചു. ഹെൽമെറ്റും പാഡുമണിഞ്ഞ് ചഹൽ കഠിനമായ ബാറ്റിങ് മുറകളിൽ ഏർപ്പെടുന്ന പരിശീലന വീഡിയോ രാജസ്ഥാൻ റോയൽസ് ടീം ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കിട്ടു. സഹ താരങ്ങളായ സഞ്ജു സാംസൺ,ഷിമ്രോൺ ഹെറ്റ്മയർ എന്നിവരോട് പരിശീലന സെഷൻ റെക്കോർഡ് ചെയ്യാനും തന്നെ പഠിപ്പിക്കാനും ചഹൽ പറയുന്നതും വീഡിയോയിലുണ്ട്.



പരിശീലനത്തിനിടെ തന്നോട് എന്തോ പറയാൻ ശ്രമിക്കുമ്പോഴാണ് ഇംഗ്ലണ്ട് താരം ജോസ് ബട്ലറെ ചഹൽ ട്രോളിയത്. 'ഓപ്പണർ സ്ഥാനത്തേക്കു വെല്ലുവിളി ഉയരുന്നതിൽ താങ്കൾ അസൂയപ്പെട്ടിട്ട് എന്താണു കാര്യം' ചഹൽ ബട്‌ലറോട് ചോദിച്ചു.

Similar Posts