![ധോണിക്കായി ചെന്നൈയില്‍ ക്ഷേത്രങ്ങള്‍ ഉയരും- അംബാട്ടി റായിഡു ധോണിക്കായി ചെന്നൈയില്‍ ക്ഷേത്രങ്ങള്‍ ഉയരും- അംബാട്ടി റായിഡു](https://www.mediaoneonline.com/h-upload/2024/05/13/1423471-ambattyy.webp)
''ധോണിക്കായി ചെന്നൈയില്‍ ക്ഷേത്രങ്ങള്‍ ഉയരും''- അംബാട്ടി റായിഡു
![](/images/authorplaceholder.jpg?type=1&v=2)
''ആൾക്കൂട്ടത്തിനിടയിൽ എക്കാലവും ധോണി ആഘോഷിക്കപ്പെട്ടിട്ടുണ്ട്''
ധോണി ചെന്നൈയുടെ ദൈവമാണെന്ന് മുൻ ഇന്ത്യൻ താരം അംബാട്ടി റായിഡു. ഇന്ത്യൻ ദേശീയ ടീമിനും ചെന്നൈ സൂപ്പർ കിങ്സിനും നൽകിയിട്ടുള്ള സംഭാവനകൾ കണക്കിലെടുത്ത് ധോണിക്കായി ചെന്നൈയിൽ ക്ഷേത്രങ്ങൾ ഉയരുമെന്ന് റായിഡു പറഞ്ഞു.
''ധോണി ചെന്നൈയുടെ ദൈവമാണ്. വരും വർഷങ്ങളിൽ ചെന്നൈയിൽ ധോണിക്കായി ക്ഷേത്രങ്ങൾ ഉയരുമെന്നത് തീർച്ചയാണ്. ഇന്ത്യക്കായി രണ്ട് ലോകകപ്പ് കിരീടങ്ങളും ചെന്നൈക്കായി നിരവധി ഐ.പി.എൽ കിരീടങ്ങളും സമ്മാനിച്ച ഇതിഹാസമാണ് ധോണി. തന്റെ കളിക്കാരില്‍ ഏറെ വിശ്വാസമർപ്പിച്ച താരമാണ് അദ്ദേഹം. ആൾക്കൂട്ടത്തിനിടയിൽ എക്കാലവും അദ്ദേഹം ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചെന്നൈയിൽ കഴിഞ്ഞ ദിവസമരങ്ങേറിയത് അദ്ദേഹത്തിന്റെ അവസാന മത്സരമാണെന്ന് ആരാധകർ കരുതുന്നാണ്ടാവും'- റായിഡു പറഞ്ഞു.
നായക പദവിയില്‍ ചെന്നൈയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച ധോണി ഐ.പി.എല്ലിന്റെ ചരിത്രം കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില് ഒരാളാണ്. 2008 ല്‍ ഐ.പി.എൽ തുടങ്ങിയ കാലം മുതൽക്ക് തന്നെ താരം ടീമിന്റെ നായക പദവിയിലുണ്ട്. അതിനിടെ രണ്ട് വർഷം പദവിയിൽ നിന്ന് മാറി നിന്നു. 2013 ൽ ടീമിന് വിലക്ക് വീണപ്പോഴും 2022 ൽ രവീന്ദ്ര ജഡേജയെ നായകസ്ഥാനത്ത് മാറ്റിപ്പരീക്ഷിച്ചപ്പോഴുമായിരുന്നു അത്. പിന്നീട് 2023 ൽ നായകപദവിയിൽ തിരിച്ചെത്തിയ ധോണി ടീമിനെ അഞ്ചാം കിരീടമണിയിച്ചു. 212 മത്സരങ്ങളിൽ നിന്ന് 128 ജയങ്ങളും 82 തോൽവികളുമാണ് ചെന്നൈ നായക പദവിയില്‍ ധോണിയുടെ അക്കൗണ്ടിലുള്ളത്.