Sports
ന്യൂസിലന്‍ഡില്‍ ലക്ഷ്മണ്‍ പരിശീലിപ്പിക്കും; ദ്രാവിഡിന് വിശ്രമം
Sports

ന്യൂസിലന്‍ഡില്‍ ലക്ഷ്മണ്‍ പരിശീലിപ്പിക്കും; ദ്രാവിഡിന് വിശ്രമം

Web Desk
|
11 Nov 2022 9:33 AM GMT

പരിശീലകന്‍ ദ്രാവിഡിന് പുറമേ, നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, രവിചന്ദ്രൻ അശ്വിൻ എന്നിവര്‍ക്കും വിശ്രമനുവദിച്ചിട്ടുണ്ട്

ടി20 ലോകകപ്പില്‍ സെമിയില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനും സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം പ്രഖ്യാപിച്ച് ബി.സി.സി.ഐ. വരാനിരിക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ നിന്നാണ് സീനിയര്‍ താരങ്ങള്‍ക്കും മുഖ്യ പരിശീലകനും ക്രിക്കറ്റ് ബോര്‍ഡ് വിശ്രമമനുവദിച്ചത്.

പരിശീലകന്‍ ദ്രാവിഡിന് പുറമേ, നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, രവിചന്ദ്രൻ അശ്വിൻ എന്നിവര്‍ക്കും വിശ്രമനുവദിച്ചിട്ടുണ്ട്. ഏകദിന ടീമിനെ ശിഖര്‍ ധവാന്‍ നയിക്കുമ്പോള്‍ ടി20 ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കും. ഋഷഭ് പന്താണ് ഇരു ടീമുകളുടെയും വൈസ് ക്യാപ്റ്റൻ. 18ന് തുടങ്ങുന്ന ന്യൂസിലൻഡ് പര്യടനത്തില്‍ ദേശീയ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മൺ ആയിരിക്കും പരിശീശീലകന്‍. നവംബർ 18 മുതൽ 30 വരെ മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിന മത്സരങ്ങളും ആണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ കളിക്കുന്നത്.

ഹൃഷികേശ് കനിത്കർ (ബാറ്റിംഗ്), സായിരാജ് ബഹുതുലെ (ബൗളിംഗ്) എന്നിവരടങ്ങുന്ന ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള എന്‍.സി.എ കോച്ചിംഗ് സംഘം ന്യൂസിലാൻഡിലേക്ക് തിരിക്കുന്ന ടീമിനൊപ്പം ചേരും.

ട്വന്റി 20 ലോകകപ്പ് ടീമിൽ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു വി. സാംസൺ ഇരു ടീമുകളിലും ഇടം പിടിച്ചിട്ടുണ്ട്. ട്വന്റി 20യിൽ യുവ പേസർ ഉംറാൻ മാലികും ടീമിലിടം പിടിച്ചു. ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്.

ട്വന്റി 20 ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, വാഷിങ്ഡൺ സുന്ദർ, യുസ് വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ഉംറാൻ മാലിക്.

ഏകദിന ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, യുസ് വേ​ന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, വാഷിങ്ടൺ സുന്ദർ, ഉംറാൻ മാലിക്, കുൽദീപ് സെൻ, അർഷ്ദീപ് സിങ്, ശാർദുൽ താക്കൂർ, ദീപക് ചാഹർ.

Similar Posts