Sports
Eden Gardens has put the most runs on the board this season

ഈഡന്‍ ഗാര്‍ഡന്‍സ്

Sports

റണ്ണൊഴുകിയത് ഈഡന്‍ ഗാര്‍ഡന്‍സില്‍; ഈ ഐ.പി.എല്ലിലെ റണ്‍ പറുദീസ

Web Desk
|
6 May 2023 3:43 AM GMT

ഐ.പി.എല്ലില്‍ ഇതുവരെ 48 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഈഡനില്‍ മാത്രം കളിച്ച മത്സരങ്ങളിലെ റണ്‍റേറ്റ് 9.9 റണ്‍സാണ്.

2023 ഐ.പി.എല്‍ സീസണില്‍ ഇതുവരെ ഏറ്റവുമധികം റണ്‍സ് പിറന്നത് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍. ഐ.പി.എല്ലില്‍ ഇതുവരെ 48 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഈഡനില്‍ മാത്രം കളിച്ച മത്സരങ്ങളിലെ റണ്‍റേറ്റ് 9.9 റണ്‍സാണ്. ഈ സീസണിലെ റണ്ണൊഴുക്ക് വെച്ച് നോക്കുമ്പോള്‍ നാല് ഗ്രൌണ്ടുകളാണ് റണ്‍നിരക്കില്‍ മുന്‍പില്‍. ഈഡന്‍ ഗാര്‍ഡന്‍സ്, വാംഖഡെ, ചിന്നസ്വാമി, മൊഹാലി എന്നിവിടങ്ങളിലെ റണ്‍റേറ്റ് ഒന്‍പതിന് മുകളിലാണ്.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 9.9ഉം, മുംബൈ വാംഖഡെയില്‍ 9.8ഉം, ബെംഗളൂരു ചിന്നസ്വാമിയില്‍ 9.7ഉം പഞ്ചാബ് മൊഹാലിയില്‍ 9.6ഉം ആണ് റണ്‍നിരക്ക്.

ഈ സീസണില്‍ കൊല്‍ക്കത്തക്കെതിരെ ചെന്നൈ സൂപ്പര്‍കിങ്സ് സ്കോര്‍ ചെയ്ത 233 റണ്‍സാണ് ഈഡന്‍ ഗാര്‍ഡന്‍സിലെ ഉയര്‍‌ന്ന സ്കോര്‍. ഇതേ ഗ്രൌണ്ടില്‍ സണ്‍റൈസേഴ്സ് 228 റണ്‍സും ഇതേ സീസണില്‍ കണ്ടെത്തിയിരുന്നു.

അതേസമയം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ പിറന്നിട്ടുള്ളതും ഇതേ ഈഡന്‍ ഗാര്‍ഡന്‍സിലാണ്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ പേരിലാണ് ഈ മോശം റെക്കോര്‍ഡ്. 2017ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ 49 റണ്‍സിനാണ് ബാംഗ്ലൂര്‍ ഓള്‍ ഔട്ടായത്.

കൊല്‍ക്കത്തക്ക് രണ്ട് തവണ ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത ഗൌതം ഗംഭീറാണ് ഈഡനില്‍ ഏറ്റവുമധികം റണ്‍സ് കണ്ടെത്തിയ താരം. ഐ.പി.എല്‍ കരിയറില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നിന്ന് മാത്രമായി ഗംഭീര്‍ 1407 റണ്‍സെടുത്തിട്ടുണ്ട്. ബൌളര്‍മാരില്‍ കൊല്‍ക്കത്തയുടെ വിശ്വസ്ഥന്‍ സുനില്‍ നരൈനാണ് ഈഡനില്‍ ഏറ്റവുമധികം വിക്കറ്റ്. 59 ഐ.പി.എല്‍ വിക്കറ്റുകളാണ് കൊല്‍ക്കത്തയുടെ ഭാഗ്യ ഗ്രൌണ്ടില്‍ നിന്ന് നരൈന്‍ സ്വന്തം പേരില്‍ കുറിച്ചത്.


Similar Posts