യൂറോയിൽ നോക്കൗട്ട് ലൈനപ്പായി; ബെൽജിയം-പോർച്ചുഗൽ, ഇംഗ്ലണ്ട്-ജർമനി, ക്രൊയേഷ്യ-സ്‌പെയിൻ മത്സരങ്ങളിൽ തീപ്പാറും
|ശനിയാഴ്ച രാത്രി 9.30ന് വെയ്ൽസ്-ഡെന്മാർക്ക് മത്സരത്തോടെ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കമാകും
ഗ്രൂപ്പ് എഫിലെ ഇന്നലത്തെ ജീവന്മരണ പോരാട്ടങ്ങളോടെ യൂറോകപ്പിൽ പ്രാഥമികഘട്ടം പൂർത്തിയായി. 13 ദിവസമായി നടന്നുവന്ന തുടർച്ചയായ 35 മത്സരങ്ങൾക്കൊടുവിൽ പ്രീ ക്വാർട്ടർ അന്തിമ ലൈനപ്പായി. ഇന്നലെ രാത്രി നടന്ന മത്സരങ്ങളിലാണ് കരുത്തരായ പോർച്ചുഗലും ജർമനിയും സ്‌പെയിനും നോക്കൗട്ട് ഉറപ്പിച്ചത്.
ആറു ഗ്രൂപ്പുകളിൽനിന്നായി 16 ടീമുകളാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 9.30ന് വെയ്ൽസ്-ഡെന്മാർക്ക് മത്സരത്തോടെ നോക്കൗട്ട് പോരാട്ടങ്ങൾക്ക് തുടക്കമാകും.
സെവില്ലെയിൽ നടക്കുന്ന പോർച്ചുഗൽ-ബെൽജിയം മത്സരമായിരിക്കും പ്രീ ക്വാർട്ടറിലെ ഏറ്റവും വാശിയേറിയ പോരാട്ടം. ഗ്രൂപ്പ് എഫിൽ ഫ്രാന്‍സിനും ജര്‍മനിക്കും പിറകെ മൂന്നാം സ്ഥാനക്കാരായതോടെയാണ് പോർച്ചുഗലിന് പ്രീ ക്വാർട്ടറിൽ കരുത്തരായ ബെൽജിയത്തെ നേരിടേണ്ടിവന്നത്. ഇതോടൊപ്പം ക്രൊയേഷ്യ-സ്‌പെയിൻ, ഇംഗ്ലണ്ട്-ജർമനി മത്സരങ്ങളിലും തീപ്പാറും. നെതർലൻഡ്‌സ് ചെക്ക് റിപബ്ലിക്കിനെയും ഇറ്റലി ഓസ്ട്രിയയെയും സ്വീഡൻ യുക്രൈനെയും നേരിടും.
പ്രീ ക്വാർട്ടർ മത്സരക്രമം
ജൂൺ 26, ശനിയാഴ്ച
വെയ്ൽസ്-ഡെന്മാർക്ക്(9.30 pm, ആംസ്റ്റർഡാം)
27, ഞായറാഴ്ച
ഇറ്റലി-ഓസ്ട്രിയ(12.30 am, ലണ്ടൻ)
നെതർലൻഡ്‌സ്-ചെക്ക് റിപബ്ലിക്ക്(9.30 pm, ബുഡാപെസ്റ്റ്)
28, തിങ്കളാഴ്ച
ബെൽജിയം-പോർച്ചുഗൽ(12.30 am, സെവില്ല)
ക്രൊയേഷ്യ-സ്‌പെയിൻ(9.30 pm, കോപൻഹേഗൻ)
29, ചൊവ്വാഴ്ച
ഫ്രാൻസ്-സ്വിറ്റ്‌സർലൻഡ്(12.30 am, ബുച്ചറസ്റ്റ്)
ഇംഗ്ലണ്ട്-ജർമനി(9.30 pm, ലണ്ടൻ)
30, ബുധനാഴ്ച
സ്വീഡൻ-യുക്രൈൻ(12.30 am, ഗ്ലാസ്‌ഗോ)