ഇന്ത്യക്ക് ഫിഫയുടെ വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമായി
|അസോസിയേഷനിൽ പുറത്ത് നിന്നുള്ള കൈകടത്തൽ ഉണ്ടായെന്ന് ഫിഫ പത്രക്കുറിപ്പിൽ പറഞ്ഞു
സൂറിച്ച്: ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനെ ഫിഫയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അസോസിയേഷനിൽ പുറത്ത് നിന്നുള്ള കൈകടത്തൽ ഉണ്ടായെന്ന് ഫിഫ പത്രക്കുറിപ്പിൽ പറഞ്ഞു. ഇതോടെ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടും.
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ പുറത്ത് നിന്നുള്ള കൈകടത്തൽ ഉണ്ടായെന്നാണ് ഫിഫ പറയുന്നത്, ഇത് ഫിഫ നിയമങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞാണ് ഫെഡറേഷനെ ഫിഫ സസ്പെൻഡ് ചെയ്തത് .ഏകകണ്ഠമായാണ് ഫിഫ കൌൺസിൽ തീരുമാനമെടുത്തത്. ഇതോടെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ റദ്ദാക്കപ്പെട്ടു. റദ്ദാക്കപ്പെട്ടതിനാൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ വെച്ച് നടത്താനാകില്ല, ഇന്ത്യൻ ഫുട്ബോൾഫെഡറേഷനെ കമ്മിറ്റിയെ പിരിച്ചുവിട്ട് കൊണ്ട് സുപ്രിംകോടതി താൽക്കാലിക ഭരണസമിതി രൂപീകരിച്ചിരുന്നു.
ഇതിനെതിരെ ഫിഫ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ പുതിയ തെരഞ്ഞെടുപ്പ് നടത്തി കമ്മിറ്റി രൂപീകരിച്ചാൽ സസ്പെൻഷൻ നീക്കിയേക്കാം. ഈ മാസം 28ന് അസോസിയേഷനിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ സുപ്രിംകോടതി വിധിയുണ്ട്.