റോണോയില്ല; ഫിഫ ദ ബെസ്റ്റ് ചുരുക്കപ്പട്ടികയില്‍ അര്‍ജന്‍റീനക്കാരുടെ നീണ്ട നിര
|മികച്ച ഗോള്‍കീപ്പര്‍മാരുടെ ചുരുക്കപ്പട്ടികയില്‍ മൊറോക്കോയുടെ യാസീന്‍ ബോനോയും
കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തെ തിരഞ്ഞെടുക്കാനുളള ഫിഫ ദ ബെസ്റ്റ് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 14 പേരുടെ ചുരുക്കപ്പട്ടികയിൽ സൂപ്പർ താരം ലയണൽ മെസ്സി ഇടംപിടിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇടംപിടിക്കാനായില്ല. മെസ്സിക്കൊപ്പം ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ജൂലിയൻ അൽവാരസും അർജന്റൈൻ ടീമിൽ നിന്ന് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്, ജൂഡ് ബെല്ലിംഗ്ഹാം, കരീം ബെൻസേമ, കെവിൻ ഡിബ്രൂയിൻ, എർലിങ് ഹാളണ്ട്,അഷ്‌റഫ് ഹക്കീമി, റോബർട്ട് ലെവൻഡോവ്‌സ്‌കി, സാദിയോ മാനെ, കിലിയൻ എംബാപ്പെ, ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സലാഹ്, നെയ്മർ, വിനീഷ്യസ്, എന്നിവരാണ് മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചവർ,
അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത ലയണൽ സ്‌കലോണി, റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി, മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള, മൊറോക്കോയുടെ വാലിദ് റെഗ്രഗുയി, എന്നിവരാണ് മികച്ച പരിശീലകനായുള്ള ചുരുക്കപ്പട്ടികയില്‍ ഉള്ളത്.
മികച്ച ഗോൾകീപ്പർക്കായുള്ള പുരസ്‌കാരത്തിന് എമിലിയാനോ മാർട്ടിനസ്, അലിസൺ ബെക്കർ, തിബോ കോർട്ടുവ, ഏഡേഴ്‌സൺ,യാസീൻ ബോനോ എന്നിവരാണ് മത്സരിക്കുന്നത്. ആരാധകർ, ദേശീയ ടീമുകളുടെ നായകന്മാര്‍, പരിശീലകര്‍, ഫുട്ബോള്‍ ജേണലിസ്റ്റുകള്‍ എന്നിവര്‍ ചേര്‍ന്നാണ് മികച്ച താരങ്ങളെ തെരഞ്ഞെടുക്കുക.