FIFA World Cup
പോളണ്ട് ഇനി മിണ്ടില്ല; ഫ്രാൻസ് ക്വാർട്ടറിൽ
FIFA World Cup

പോളണ്ട് ഇനി മിണ്ടില്ല; ഫ്രാൻസ് ക്വാർട്ടറിൽ

Web Desk
|
4 Dec 2022 2:56 PM GMT

മത്സരത്തിൻറെ അവസാന നിമിഷത്തിൽ പോളണ്ടിന് കിട്ടിയ പെനാൾട്ടി ലെവൻഡോസ്‌കി ഗോളാക്കി മാറ്റിയെങ്കിലും അപ്പോഴേക്കും അവർക്ക് പുറത്തേക്കുള്ള വഴി തുറന്നിരുന്നു.

ദോഹ: പോളണ്ട് പട തങ്ങളുടെ ആവനാഴിയിലെ അവസാന ആയുധമെടുത്തും പൊരുതിയിട്ടും അതൊന്നും ഫ്രാൻസിന്റെ പോരാട്ടവീര്യത്തെ മറികടക്കാൻ സാധിക്കുന്നതായിരുന്നില്ല. ഒന്നിനെതിരെ മൂന്ന് ഗോളിന് പോളണ്ടിനെ തകർത്ത് ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ടഗോൾ നേടി. ഒലിവർ ജിറോദ് ഒരു ഗോൾ നേടി.

മത്സരത്തിനെ ആദ്യ നിമിഷം മുതൽ തുടർ ആക്രമണങ്ങൾ അഴിച്ചുവിട്ട് ഇരുടീമുകളും നയം വ്യക്തമാക്കിയിരുന്നു. ആദ്യപകുതി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കുമ്പോഴാണ് ഒലിവർ ജിറോദ് എംബാപെയുടെ അസിസ്റ്റിലൂടെ ഗോൾ വല കുലുക്കിയത്. ജിറോദിന്റെ ഇടംകാൽ ഷോട്ട് പോളണ്ടിന്റെ കീപ്പർ ഷെസനിയേയും കടന്നുപോയതോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും ജിറോദ് മാറി.

ഗോൾ മടക്കാൻ രണ്ടാം പകുതിയിൽ പോളണ്ട് കിണഞ്ഞുശ്രമിച്ചെങ്കിലും 74-ാം മിനിറ്റിൽ എംബാപെയുടെ ഷോട്ട് അവരുടെ ഗോൾ പോസ്റ്റിന്റെ ഇടതുമൂല കടന്നുപോയി. അധിക സമയത്തിന്റെ ആദ്യമിനിറ്റിൽ ഒരിക്കൽ കൂടി എംബാപെ അവതരിച്ചു പോളണ്ടിന്റെ ക്വാർട്ടർ സ്വപ്‌നങ്ങൾക്ക് അവസാന ആണിയുമടിച്ചു.

മത്സരത്തിന്‍റെ അവസാന നിമിഷത്തില്‍ പോളണ്ടിന് കിട്ടിയ പെനാ‍ള്‍ട്ടി ലെവന്‍ഡോസ്കി ഗോളാക്കി മാറ്റിയെങ്കിലും അപ്പോഴേക്കും അവര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നിരുന്നു.

ഫ്രാൻസിനായി രാജ്യാന്തര ഗോൾ നേടിയ ജിറൂദ് അവർക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. 51 ഗോളുകൾ നേടിയ തിയറി ഹെന്റിയെ മറികടന്നാണ് ജിറൂദിന്റെ സുവർണ നേട്ടം. ആദ്യപകുതിയിൽ കടന്നാക്രമണത്തിലും പ്രതിരോധത്തിലും ഫ്രാൻസും പോളണ്ടും ഒപ്പത്തിനൊപ്പം നിന്നു. 13ാം മിനിറ്റിൽ ഫ്രാൻസ് താരം ചൗമെനിയുടെ ഷോട്ട് തട്ടികയറ്റി ഷെസ്നി വിറപ്പിക്കാൻ ശ്രമം നടത്തി.

17-ാം മിനിറ്റിൽ ക്രൈചോവിയാക്കിന്റെ പിഴവിൽ നിന്ന് പന്ത് കിട്ടിയ ഡെംബെലെയ്ക്ക് പക്ഷേ ഷെസ്‌നിയെ കാര്യമായി പരീക്ഷിക്കാനായതുമില്ല. 21-ാം മിനിറ്റിൽ ലഭിച്ച സ്‌പേസ് ഉപയോഗപ്പെടുത്തി റോബർട്ട് ലെവൻഡോവ്‌സ്‌കി 20 യാർഡ് അകലെ നിന്ന് അടിച്ച ഷോട്ട് പക്ഷേ പുറത്തേക്ക് പോവുകയായിരുന്നു. 29ാം മിനിറ്റിൽ ഫ്രാൻസിന് സുവർണാവസരം വീണു കിട്ടിയെങ്കിലും ഉപയോഗപ്പെടുത്താനായില്ല. ഡെംബലെയുടെ ക്രോസ് ഒളിവർ ജിറൂദിന് കൃത്യമായി കണക്ട് ചെയ്യാനാവാത്തത് നിരാശയുണ്ടാക്കി.

Similar Posts