FIFA World Cup
![ഒരുപാട് സ്വപ്നം കണ്ടിരുന്നു, ഒടുവിൽ അത് നേടി: മെസ്സി ഒരുപാട് സ്വപ്നം കണ്ടിരുന്നു, ഒടുവിൽ അത് നേടി: മെസ്സി](https://www.mediaoneonline.com/h-upload/2022/12/19/1340150-messip.webp)
FIFA World Cup
ഒരുപാട് സ്വപ്നം കണ്ടിരുന്നു, ഒടുവിൽ അത് നേടി: മെസ്സി
![](/images/authorplaceholder.jpg?type=1&v=2)
19 Dec 2022 3:52 AM GMT
വ്യക്തികൾക്ക് അതീതമായ ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് കിരീടനേട്ടമെന്ന് മെസ്സി ഫേസ്ബുക്കിൽ കുറിച്ചു.
ദോഹ: ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് അർജന്റീനയുടെ കിരീടനേട്ടമെന്ന് സൂപ്പർ താരം ലയണൽ മെസ്സി. തങ്ങളെ വിശ്വസിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മെസ്സിയുടെ പോസ്റ്റിന്റെ പൂർണരൂപം:
ലോക ജേതാക്കൾ....ഒരുപാട് തവണ ഞാനത് സ്വപ്നം കണ്ടിരുന്നു, ഒരുപാട് ആഗ്രഹിച്ചിരുന്നു, എനിക്ക് വിശ്വസിക്കാനാവുന്നില്ല...
എന്റെ കുടുംബത്തിന് നന്ദി, എന്നെ പിന്തുണക്കുകയും ഞങ്ങളെ പിന്തുണക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ട്. നമ്മൾ ഒരുമിച്ച് പോരാടിയാൽ അർജന്റീനക്ക് നേടാനാവത്ത ഒന്നുമില്ലെന്നും നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. എല്ലാ അർജന്റീനക്കാരുടെയും സ്വപ്നത്തിനായി പോരാടുന്ന ഒരുമയാണ് വ്യക്തികൾക്ക് അതീതമായ ഈ ഗ്രൂപ്പിന്റെ യോഗ്യത.