'മെസ്സിയും എംബാപ്പെയും വേണം, മെസ്സിക്കായി മറ്റൊരു പദ്ധതിയുണ്ട്'; പി.എസ്.ജി പ്രസിഡണ്ട് നാസർ അൽ ഖലീഫി
|ലോകകപ്പിൽ മികച്ച താരം, മികച്ച ഗോൾ ഗോൾ നേട്ടക്കാരൻ പുരസ്‌കാരങ്ങൾ നേടിയവരാണ് മെസ്സിയും എംബാപ്പെയും. ഇരുവരെയും നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്-പി.എസ്.ജി പ്രസിഡന്റ് പറഞ്ഞു.
പാരീസ്:സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും ക്ലബ്ബിനൊപ്പം വേണമെന്ന് പി.എസ്.ജി പ്രസിഡന്റ് നാസർ അൽ ഖലീഫി. ലോകകപ്പിന് ശേഷം മെസ്സിയുമായി മറ്റൊരു പദ്ധതി ചർച്ച ചെയ്യാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
''ലയണൽ മെസ്സിയെയും എംബാപ്പെയെയും നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തീർച്ചയായും അവർ ലോകകപ്പിലെ മികച്ച കളിക്കാരനും മികച്ച ഗോൾ വേട്ടക്കാരനുമാണ്. മെസ്സിയെക്കുറിച്ച് ഞാൻ കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല, ലോകകപ്പിന് ശേഷം അദ്ദേഹവുമായി ഒരു പദ്ധതി സംസാരിക്കാനിരിക്കുകയാണ്''-നാസർ ഖലീഫി പറഞ്ഞു.
PSG president Al Khelaifi: "We want to keep both Leo Messi and Mbappé, of course — they're the best player and the best goalscorer of the World Cup", tells RMC Sport. 🔴🔵 #PSG
— Fabrizio Romano (@FabrizioRomano) December 19, 2022
"I won't say more about Messi as we have a plan to discuss after the World Cup". pic.twitter.com/A5dAClT2NE
ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ സഹതാരങ്ങളാണ്. 2017-ലാണ് എംബാപ്പെ പി.എസ്.ജിയിലെത്തിയത്. ഈ വർഷം ആദ്യം അദ്ദേഹം റയൽ മാഡ്രിഡിലേക്ക് കൂടുമാറുമെന്നും പ്രാഥമിക ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് അദ്ദേഹം മൂന്ന് വർഷത്തേക്ക് പി.എസ്.ജിയുമായി കരാർ നീട്ടി. താനൊരിക്കലും പി.എസ്.ജി വിടാൻ തീരുമാനിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച വാർത്തകൾ കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും പിന്നീട് ഒരു ഫ്രഞ്ച് റേഡിയോ സ്‌റ്റേഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 2021 ആഗസ്റ്റ് 10-നാണ് മെസ്സി ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയത്.